---
title: "എന്‍.എന്‍. കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം"
english_title: "N.N. Kakadu Memorial Govt.: Alumni Reunion at Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113476/nn-kakadu-memorial-govt-alumni-reunion-at-higher-secondary-school"
published_at: "2023-05-09T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459981ea4a2c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എന്‍.എന്‍. കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

> **Lead Summary:** ** കൂട്ടാലിട: **എന്‍.എന്‍. കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അവിടല്ലൂര്‍ 90-91 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയവരുടെ ഓര്‍മ്മകള്‍ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ 4-ാം വാര്‍ഷികാഘോഷവും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും എന്‍.എന്‍. കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.

## Article Content

** കൂട്ടാലിട: **എന്‍.എന്‍. കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അവിടല്ലൂര്‍ 90-91 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയവരുടെ ഓര്‍മ്മകള്‍ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ 4-ാം വാര്‍ഷികാഘോഷവും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും എന്‍.എന്‍. കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.

ഓര്‍മ്മകള്‍ ഗ്രൂപ്പിന്റെ പ്രസിഡന്റ് എന്‍.പി സജീവന്‍ അധ്യക്ഷനായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് നല്‍ക്കിയ വീല്‍ ചെയര്‍ പാലിയേറ്റീവ് പ്രസിഡന്റ് പി.കെ.ബാലന്‍ ഏറ്റുവാങ്ങി.

പൂര്‍വ്വ അദ്ധ്യാപകരായ ബാലന്‍, ഇമ്പിച്ചാലി എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങളിലും വിവിധ മത്സരങ്ങളിലും വിജയിച്ച വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍ക്കി ആദരിച്ചു.

പോഗ്രാം കണ്‍വീനര്‍ എ.പി. സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഓര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സെക്രട്ടറി കെ പ്രദീപന്‍ റിപ്പോര്‍ട്ടും, ട്രെഷറര്‍ പി ബിന്ദു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഓര്‍മ്മകള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഹമീദ് കുട്ടത്തു കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113476/nn-kakadu-memorial-govt-alumni-reunion-at-higher-secondary-school)