---
title: "നാടന്‍ പാട്ട് ശില്പശാല സംഘാടക സമിതി രൂപീകരിച്ചു "
english_title: "Nadan Pat Shilpasa Organizing Committee formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113478/nadan-pat-shilpasa-organizing-committee-formed"
published_at: "2023-05-09T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64599bc698e79_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നാടന്‍ പാട്ട് ശില്പശാല സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യന്‍ പീപ്പിള്‍ തിയേറ്റര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന നാടന്‍ പാട്ട് ശില്പശാലയുടെ സംഘാടകസമിതി രൂപീകരണം പേരാമ്പ്രയില്‍ വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര: **ഇന്ത്യന്‍ പീപ്പിള്‍ തിയേറ്റര്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന നാടന്‍ പാട്ട് ശില്പശാലയുടെ സംഘാടകസമിതി രൂപീകരണം പേരാമ്പ്രയില്‍ വെച്ച് നടന്നു.

യോഗം നാടകപ്രവര്‍ത്തകന്‍ വത്സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.ജി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി സദാനന്ദന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ജോസ് കൂരാച്ചുണ്ട്, രവീന്ദ്രന്‍ കോഴിക്കോടന്‍, ശ്രീധരന്‍ നൊച്ചാട്, സുരേഷ് അമ്പാടി, കെ.കെ ശ്രീജി, കെ.കെ ഷൈലജ, കെ.ബി അഭിനവ് തുടങ്ങിയവര്‍ സംസാരിച്ചു.

കെ.ജി ഷീനുരാജ് സ്വാഗതവും കുര്യന്‍ സി ജോണ്‍ നന്ദിയും രേഖപ്പെടുത്തി. വത്സന്‍എടക്കോടന്‍, യൂസഫ് കോറോത്ത് എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതി രൂപീകരിച്ചു.

ചെയര്‍മാന്‍: ജോസ് കൂരാച്ചുണ്ട്, വൈസ്: ചെയര്‍മാന്‍ ശ്രീധരന്‍ നൊച്ചാട്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ കണ്‍വീനര്‍: സുരേഷ് അമ്പാടി, ജോ: കണ്‍വീനര്‍ ശ്രീജി കെ.കെ, രശ്മി റാം കെ.കെ, ശൈലജ കെ.കെ, ട്രഷറര്‍ : രവീന്ദ്രന്‍ കോഴക്കോടന്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113478/nadan-pat-shilpasa-organizing-committee-formed)