---
title: "ക്യാന്‍സര്‍ ബാധിതര്‍ക്കൊപ്പം; രക്തദാന ക്യാമ്പ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി "
english_title: "with cancer patients; Blood donation camp is a relief for cancer patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113483/with-cancer-patients-blood-donation-camp-is-a-relief-for-cancer-patients"
published_at: "2023-05-09T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459a313bb481_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ക്യാന്‍സര്‍ ബാധിതര്‍ക്കൊപ്പം; രക്തദാന ക്യാമ്പ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 

> **Lead Summary:** **പാലേരി: **കുറ്റ്യാടി പാലേരി -ചരത്തിപാറയില്‍ നടന്ന രക്തദാന ക്യാമ്പ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി.

## Article Content

**പാലേരി: **കുറ്റ്യാടി പാലേരി -ചരത്തിപാറയില്‍ നടന്ന രക്തദാന ക്യാമ്പ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി.

മംഗലശ്ശേരി നീലകണ്ടന്മാര്‍ കൂട്ടായ്മയും, ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പും സംയുക്തമായി മുക്കം എംവിആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പില്‍ 43 പേര്‍ രക്തം ദാനം ചെയ്തു.

96 ലധികം പേര്‍ രക്തദാനത്തിന് സന്നദ്ധരായി പേര്‍ റെജിസ്റ്റര്‍ ചെയ്തിരുന്നു. ചങ്ങരോത്ത് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍ സാമൂഹികപ്രവര്‍ത്തകനും കഥാകൃത്തുമായ ജി. രവിമാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എം. വി. ആര്‍ ക്യാന്‍സര്‍ സെന്റര്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ഡോ.അരുണ്‍, അനു പുല്ലങ്കോടന്‍, ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ സുമേഷ്. കെ.ടി, ഹോപ്പ് മെമ്പര്‍ കെ.കെ നിഗേഷ്, ടി.എന്‍ സന്തോഷ്. എന്നിവര്‍ നേതൃത്വം നല്‍കി.

കൂട്ടായ്മ സെക്രട്ടറി കെ.ആര്‍ അനില്‍, ചങ്ങരോത്ത് ജെഎച്ച്‌ഐ ജോബിന്‍, ആശാവര്‍ക്കര്‍ സി.കെപുഷ്പ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113483/with-cancer-patients-blood-donation-camp-is-a-relief-for-cancer-patients)