---
title: "കൊയിലാണ്ടി കൊല്ലം ചിറക്കു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം "
english_title: "Accident due to vehicle collision near Koyalandy Kollam Chirak"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113531/accident-due-to-vehicle-collision-near-koyalandy-kollam-chirak"
published_at: "2023-05-09T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459e0c2e0e7e_1_ad.JPG"
keywords: []
---

# കൊയിലാണ്ടി കൊല്ലം ചിറക്കു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **കൊയിലാണ്ടി: **വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് കൊല്ലം ചിറക്കു സമീപം കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ലോറിക്ക് എതിരെവന്ന പിക്കപ്പ് ഗുഡ്‌സ് വാഹനം ഡിവൈഡറും കടന്ന് ഇടിച്ചത്.

## Article Content

**കൊയിലാണ്ടി: **വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് കൊല്ലം ചിറക്കു സമീപം കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ലോറിക്ക് എതിരെവന്ന പിക്കപ്പ് ഗുഡ്‌സ് വാഹനം ഡിവൈഡറും കടന്ന് ഇടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ ഗുഡ്‌സില്‍ ഉണ്ടായിരുന്ന ഒരാള്‍ പുറത്തേക്ക് തെറിച്ചു പോകുകയും ഒരാള്‍ അതില്‍ കുടുങ്ങിക്കിടക്കുകയുമായിരുന്നു.

ഉടന്‍തന്നെ അഗ്‌നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ കൂടി ഗുഡ്സിന്റെ ഡോര്‍ പൊളിച്ചു ഇയാളെ പുറത്തെടുക്കുകയും രണ്ടുപേരെയും ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ശേഷം റോഡില്‍ പരന്ന ഓയില്‍ വെള്ളം ഉപയോഗിച്ചു വൃത്തിയാക്കുകയും ചെയ്തു.

ഇരുവരുടെയും നില ഗുരുതരമാണ്. ഉറങ്ങിയതാണ് അപകട കാരണം എന്ന് കരുതുന്നു.

എസ്ടിഒ സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ അസി: എസ്ടിഒ പി.കെ. ബാബു, എഫ്ആര്‍ഒ മാരായ ജിനീഷ്‌കുമാര്‍, ഇര്‍ഷാദ്, നിധി പ്രസാദ്, ബബീഷ്, നിതിന്‍ രാജ്, റഷീദ്, ഹോംഗാര്‍ഡ് പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113531/accident-due-to-vehicle-collision-near-koyalandy-kollam-chirak)