---
title: "അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ ആക്രമണം; 2 കുട്ടികള്‍ക്ക് നായയുടെ കടിയേറ്റു "
english_title: "Mad dog attack in Arikulam panchayat; 2 children were bitten by a dog"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113581/mad-dog-attack-in-arikulam-panchayat-2-children-were-bitten-by-a-dog"
published_at: "2023-05-09T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a03d1cfaa2_1_dog.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ ആക്രമണം; 2 കുട്ടികള്‍ക്ക് നായയുടെ കടിയേറ്റു 

> **Lead Summary:** ** അരിക്കുളം:** അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ ആക്രമണം. ഇന്ന് കാലത്ത് 10 മണിയോടുകൂടിയാണ് ഭ്രാന്തന്‍ നായകളുടെ ആക്രമണമുണ്ടായത്.

## Article Content

** അരിക്കുളം:** അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ ആക്രമണം. ഇന്ന് കാലത്ത് 10 മണിയോടുകൂടിയാണ് ഭ്രാന്തന്‍ നായകളുടെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ 2 കുട്ടികള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും പരിക്കേറ്റു. പാറുകുന്നത്ത് ആഷിക്കിന്റെ 1 വയസ്സും 4 വയസ്സും പ്രായമായ കുട്ടികളെയാണ് ഭ്രാന്തന്‍ നായകള്‍ കടിച്ചത്.

1 വയസ്സുള്ള കുട്ടിയെ നായ കടിക്കുകയും കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടു പോകുകയും ചെയ്തു. അതേ സമയം ആഷിക്കിന്റെ 4 വയസ്സുള്ള കുട്ടിയേ മറ്റൊരു ഭ്രാന്തന്‍ നായ വീട്ടില്‍ വെച്ചു തന്നെ കടിക്കുകയുമാണുണ്ടായത്.

കുട്ടികളെ കൊയിലാണ്ടി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 

നന്താനത്ത് പ്രകാശന്റെ പശുക്കുട്ടിയേയും ഭ്രാന്തന്‍ നായ കടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ഭീതിയിലാണ്.

പഞ്ചായത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113581/mad-dog-attack-in-arikulam-panchayat-2-children-were-bitten-by-a-dog)