---
title: "രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു നടുവണ്ണൂര്‍ സ്വദേശിക്ക് 40 വര്‍ഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും"
english_title: "A native of Naduvannur has been sentenced to 40 years rigorous imprisonment and a fine of Rs 10 lakh for sexually abusing two children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113673/a-native-of-naduvannur-has-been-sentenced-to-40-years-rigorous-imprisonment-and-a-fine-of-rs-10-lakh-for-sexually-abusing-two-children"
published_at: "2023-05-09T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a6788f3290_sing.jpg"
keywords: []
---

# രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു നടുവണ്ണൂര്‍ സ്വദേശിക്ക് 40 വര്‍ഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും

> **Lead Summary:** ** കൊയിലാണ്ടി:** പത്ത് വയസ്സുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു നാല്പതു വര്‍ഷം കഠിന തടവും, പത്ത് ലക്ഷം രൂപ പിഴയും.

## Article Content

** കൊയിലാണ്ടി:** പത്ത് വയസ്സുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു നാല്പതു വര്‍ഷം കഠിന തടവും, പത്ത് ലക്ഷം രൂപ പിഴയും.

നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ വീട്ടില്‍ പുഷ്പരാജനു (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും, രണ്ടു കേസുകളില്‍ ആയി ഇരുപതു വര്‍ഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്.

2018 ല്‍ ആണ് കേസിനു ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ വച്ചു ആളില്ലാത്ത സമയത്തു പല തവണകളായി പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുട്ടികളെ കൊന്നു കളയും എന്നു പറഞ്ഞു പ്രതി കുട്ടികളെ ഭീഷണി പെടുത്തുകയായിരുന്നു.

കുട്ടികളില്‍ ഒരാള്‍ പീഡന വിവരം പിന്നീടു് ചേച്ചിയോട് പറയുകയും രണ്ട് കുട്ടികളുടെയും രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനെ അറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.

ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113673/a-native-of-naduvannur-has-been-sentenced-to-40-years-rigorous-imprisonment-and-a-fine-of-rs-10-lakh-for-sexually-abusing-two-children)