---
title: "പരിസരവാസികളില്‍ ഭീതി പരത്തി പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തിലെ അഗ്‌നിബാധ "
english_title: "The fire in Perampra Eravattur Padasekara has spread fear among the residents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113681/the-fire-in-perampra-eravattur-padasekara-has-spread-fear-among-the-residents"
published_at: "2023-05-09T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a6b609c80b_sing.jpg"
keywords: []
---

# പരിസരവാസികളില്‍ ഭീതി പരത്തി പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തിലെ അഗ്‌നിബാധ 

> **Lead Summary:** **പേരാമ്പ്ര:** പരിസരവാസികളില്‍ ഭീതി പരത്തി പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തിലെ അഗ്‌നിബാധ. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് എരവട്ടൂര്‍ പാടശേഖരത്തിലെ കടുക്കുഴി കാപ്പ് ഭാഗത്ത് തീ പടര്‍ന്നത് .

## Article Content

**പേരാമ്പ്ര:** പരിസരവാസികളില്‍ ഭീതി പരത്തി പേരാമ്പ്ര എരവട്ടൂര്‍ പാടശേഖരത്തിലെ അഗ്‌നിബാധ. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് എരവട്ടൂര്‍ പാടശേഖരത്തിലെ കടുക്കുഴി കാപ്പ് ഭാഗത്ത് തീ പടര്‍ന്നത് .

ശക്തമായ കാറ്റില്‍ പുക ഉയര്‍ന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ആരോ നേരത്തേയിട്ട തീ ശക്തമായ കാറ്റിനെ തുടര്‍ന്ന് പടര്‍ന്ന് പിടിച്ചതാകാമെന്ന് സമീപവാസികള്‍ പറഞ്ഞു.

വിവരമറിഞ്ഞ് പേരാമ്പ്ര അഗ്‌നിരക്ഷിനിലയത്തില്‍ നിന്നും അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു.

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുബോള്‍ ജാഗ്രത പാലിക്കണമെന്ന് സേന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113681/the-fire-in-perampra-eravattur-padasekara-has-spread-fear-among-the-residents)