---
title: "പെരുവണ്ണാമൂഴിയില്‍ കഞ്ചാവുമായി വീട്ടില്‍ ഒളിച്ച പ്രതിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ് "
english_title: "In Peruvannamoozhi, the police subjugated the suspect who was hiding in a house with ganja"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113700/in-peruvannamoozhi-the-police-subjugated-the-suspect-who-was-hiding-in-a-house-with-ganja"
published_at: "2023-05-09T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a7e12ba53e_sing.jpg"
keywords: []
---

# പെരുവണ്ണാമൂഴിയില്‍ കഞ്ചാവുമായി വീട്ടില്‍ ഒളിച്ച പ്രതിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ് 

> **Lead Summary:** **പേരാമ്പ്ര: **കഞ്ചാവുമായി വീട്ടില്‍ ഒളിച്ച പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തിയത് നാല് മണിക്കൂര്‍ കൊണ്ട്. ആവടുക്ക സൂപ്പിക്കട പാറേമ്മല്‍ ലത്തീഫ് ആണ് കഞ്ചാവുമായി വീട്ടിനകത്ത് കതകുമടച്ച് ഇരുന്നത്.

## Article Content

**പേരാമ്പ്ര: **കഞ്ചാവുമായി വീട്ടില്‍ ഒളിച്ച പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തിയത് നാല് മണിക്കൂര്‍ കൊണ്ട്. ആവടുക്ക സൂപ്പിക്കട പാറേമ്മല്‍ ലത്തീഫ് ആണ് കഞ്ചാവുമായി വീട്ടിനകത്ത് കതകുമടച്ച് ഇരുന്നത്.

പെരുവണ്ണാമൂഴി പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതി വീട്ടിനകത്ത് ഇരിപ്പുറപ്പിച്ചത്.

പ്രതിയുടെ വീടിനു സമീപത്തെ വീട്ടില്‍ ലഹരി സൂക്ഷിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് ആരംഭിച്ചത്. പ്രതിയുടെ വീട്ടിലും സമീപത്തെ വീട്ടിലും റെയ്ഡ് നടത്തുകയായിരുന്ന്്ു.

പൊലിസിനെ കണ്ടപ്പോള്‍ പ്രതി വീട്ടില്‍ കയറി കതകടച്ചു. വാതില്‍ തുറക്കാന്‍ പ്രതി കൂട്ടാക്കാതെ വന്നതോടെ കൂടുതല്‍ പൊലീസെത്തി സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെ ഇയാളെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

ഉച്ചക്ക് ശേഷം ആരംഭിച്ച ദൗത്യം 7.45 ഓടെയാണ് അവസാനിച്ചത്. ഇവിടെ നിന്നും 2.760 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയനാക്കി.

നാളെ പ്രതിയേയും തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കും. പരിശോധനക്കും പ്രതിയെ പിടികൂടുന്നതിനും പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുഷീര്‍, സബ്ബ് ഇന്‍സ്പക്ടര്‍ ആര്‍.സി ബിജു, സബ്ബ് ഇന്‍സ്പക്ടര്‍മാരായ മനോജ്, എം. രാജീവന്‍, എഎസ്‌ഐ രഞ്ജീഷ്, സിപിഒമാരായ സൗമ്യ, ഷൈജു, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കഞ്ചാവ് സൂക്ഷിച്ച വീട്ടിലെ കുട്ടികളെ മര്‍ദ്ദിച്ചതായി ലഭിച്ച പരാതിയില്‍ മറ്റൊരു കേസും ലത്തീഫിന്റെ പേരില്‍ പൊലീസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113700/in-peruvannamoozhi-the-police-subjugated-the-suspect-who-was-hiding-in-a-house-with-ganja)