---
title: "അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു "
english_title: "Mother and child fell into the well and died at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113759/mother-and-child-fell-into-the-well-and-died-at-koilandy"
published_at: "2023-05-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b292794a77_1_dhanya.jpg"
keywords: []
---

# അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു. തൂവക്കോട് മാവിളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ , ഒന്നര വയസ്സുള്ള മകള്‍ തീര്‍ത്ഥ എന്നിവരാനാണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി: **അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു. തൂവക്കോട് മാവിളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ , ഒന്നര വയസ്സുള്ള മകള്‍ തീര്‍ത്ഥ എന്നിവരാനാണ് മരിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. സിജിത്ത് കിണറ്റില്‍ ശുദ്ധവായുവിന്റെ ദൗര്‍ലഭ്യം മൂലം ബിഎ സെറ്റ് ഉപയോഗിച്ചാണ് 15 മീറ്ററോളം ആഴം വരുന്ന കിണറ്റില്‍ ഇറങ്ങിയത്.

റസ്‌ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി അമ്മയെയും കുഞ്ഞിനെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ, ബി. ഹേമന്ത്, എസ്. അരുണ്‍, ടി.പി. ഷിജു, ശ്രീരാഗ്, പി.കെ. റിനീഷ്, ബിബിന്‍, ഹോംഗാര്‍ഡ് മാരായ സോമകുമാര്‍, ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113759/mother-and-child-fell-into-the-well-and-died-at-koilandy)