---
title: "റോഡ്പണിയിലെ അനാസ്ഥ; വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു "
english_title: "Negligence in road works; Traders observed hartal by closing their shops at puttam poil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113832/negligence-in-road-works-traders-observed-hartal-by-closing-their-shops-at-puttam-poil"
published_at: "2023-05-10T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b62222e846_1_road4.jpg"
keywords: []
---

# റോഡ്പണിയിലെ അനാസ്ഥ; വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **റോഡ്പണിയിലെ അനാസ്ഥക്കെതിരെ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര: **റോഡ്പണിയിലെ അനാസ്ഥക്കെതിരെ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

പേരാമ്പ്ര -ചെമ്പ്ര റോഡിലെ പുറ്റം പൊയില്‍ മുതല്‍ കോടേരിച്ചാല്‍ വരെയുള്ള റോഡ് പണി എട്ടു മാസത്തോളമായി ഇഴഞ്ഞു നീങ്ങുകയാണ്.

റോഡ്പണിയിലെ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ പുറ്റം പൊയില്‍ മുതല്‍ പാണ്ടിക്കോട് വരെയുള്ള വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

പ്രതിഷേധയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്  ഷെരീഫ് ചീക്കിലോട് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്  വിനോദന്‍ അധ്യക്ഷത വഹിച്ചു.

പി.കെ. രാഗേഷ്, വി.കെ. രമേശന്‍, പ്രദീഷ് നടുക്കണ്ടി, പൊയില്‍ സുരേന്ദ്രന്‍, കെ.ടി. അബൂബക്കര്‍, മുനീര്‍ പുറ്റം പൊയില്‍, റഷീദ് തളിയോത്ത്, വി.കെ. നവാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113832/negligence-in-road-works-traders-observed-hartal-by-closing-their-shops-at-puttam-poil)