---
title: "ഇന്ത്യന്‍ ട്രൂത്ത് കാവ്യപുരസ്‌കാരം പ്രദീപ് രാമനാട്ടുകരയ്ക്ക് ലഭിച്ചു"
english_title: "Pradeep Ramanattukara has received the Indian Truth Poetry Award at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113843/pradeep-ramanattukara-has-received-the-indian-truth-poetry-award-at-kozhikkod"
published_at: "2023-05-10T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b6911117c1_1_puraskaram.jpg"
keywords: []
---

# ഇന്ത്യന്‍ ട്രൂത്ത് കാവ്യപുരസ്‌കാരം പ്രദീപ് രാമനാട്ടുകരയ്ക്ക് ലഭിച്ചു

> **Lead Summary:** **കോഴിക്കോട് :** ഇന്ത്യന്‍ ട്രൂത്ത് കാവ്യപുരസ്‌കാരം പ്രദീപ് രാമനാട്ടുകരയ്ക്ക് ലഭിച്ചു.

## Article Content

**കോഴിക്കോട് :** ഇന്ത്യന്‍ ട്രൂത്ത് കാവ്യപുരസ്‌കാരം പ്രദീപ് രാമനാട്ടുകരയ്ക്ക് ലഭിച്ചു.

2022 ലെ ഇന്ത്യന്‍ ട്രൂത്ത് കാവ്യപുരസ്‌കാരം പ്രദീപ് രാമനാട്ടുകരയുടെ 'ബുദ്ധനടത്തം' എന്ന കൃതിക്ക് ലഭിച്ചു. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

മനോജ് ഗുജറാത്ത്, സൈറ ബീഗംകാസിം, എസ്.എ. അമീര്‍അലി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര കൃതി തിരഞ്ഞെടുത്തത്.

ഈ മാസം 14 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യന്‍ ട്രൂത്ത് കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് പ്രദീപ് രാമനാട്ടുകരയ്ക്ക് പുരസ്‌ക്കാരം നല്‍കുക.

മന്ത്രി വി. ശിവിന്‍ കുട്ടി പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം. ബാബു അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113843/pradeep-ramanattukara-has-received-the-indian-truth-poetry-award-at-kozhikkod)