---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം "
english_title: "Pre-monsoon cleaning in Changaroth village panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113861/pre-monsoon-cleaning-in-changaroth-village-panchayath"
published_at: "2023-05-10T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b73123d624_1_sp.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം 

> **Lead Summary:** **കഴിയങ്ങാട് :** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

## Article Content

**കഴിയങ്ങാട് :** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചന്തമുളള ചങ്ങരോത്ത് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്.

ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചീകരണം നടത്തുന്നത്.

ഗ്രാമ പഞ്ചായത്തിലെ അങ്ങാടികള്‍, തെരുവുകള്‍, റോഡുകള്‍, വഴിയോരങ്ങള്‍, ഉള്‍പ്രദേശങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുകയും പാതയോരങ്ങളില്‍ വളര്‍ന്ന് പന്തലിക്കുന്ന കാടുകള്‍ വെട്ടിനശിപ്പിക്കുകയുമാണ് പ്രധാനമായും ചെയ്യുന്നത്.

തൊഴിലാളികള്‍ ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി വേം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സംസ്‌ക്കരിക്കുന്നത്.

ഗ്രാമ പഞ്ചായത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജി വേമിന് കെമാറും. ദിവസവും 2500 ഓളം തൊഴിലാളികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ചന്തമുളള ചങ്ങരോത്ത് ശുചീകരണ പ്രവര്‍ത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. മെയ് 8 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തി നാളെ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113861/pre-monsoon-cleaning-in-changaroth-village-panchayath)