---
title: "തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തില്‍ വയലിന് തീപിടിച്ചു "
english_title: "A field caught fire in Chakkara Nadayakam Padasekara of Thikodi Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/113939/a-field-caught-fire-in-chakkara-nadayakam-padasekara-of-thikodi-panchayat"
published_at: "2023-05-10T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645bbd910ef5f_sing.jpg"
keywords: []
---

# തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തില്‍ വയലിന് തീപിടിച്ചു 

> **Lead Summary:** **പേരാമ്പ്ര: **തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തില്‍ വയലിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടിയാണ് തീപിടിച്ചത്.

## Article Content

**പേരാമ്പ്ര: **തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തില്‍ വയലിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടിയാണ് തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വാഹനം എത്താത്തതിനാല്‍ മുക്കാല്‍ കിലോമീറ്ററോളം പാടശേഖരത്തിനു ഉള്ളില്‍ ഉള്ള തോട്ടില്‍ നിന്ന് വെള്ളം പംമ്പ് ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു. ആരോ തീ ഇട്ടതാണെന്ന് കരുതുന്നു.

ഏകദേശം 25 ഏക്കറോളം പാടശേഖരം കത്തിനശിച്ചു. നാലുമണിക്കൂറോളം എടുത്താണ് തീ അണയ്ക്കാന്‍ സാധിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ പി.കെ ബാബു, എഫ്ആര്‍ഒമാരായ നിധി പ്രസാദ് ഇ എം, അനൂപ്, പി.എം ബബീഷ്, നിതിന്‍ രാജ്, ഹോംഗാര്‍ഡ് രാജേഷ് എന്നിവര്‍ തീ അണക്കുന്നതിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/113939/a-field-caught-fire-in-chakkara-nadayakam-padasekara-of-thikodi-panchayat)