---
title: "പത്ത് വയസ്സുകാരിക്ക് പീഡനം; പ്രതിക്കു ഇരുപത്തി അഞ്ചു വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും "
english_title: "Ten-year-old girl molested; The accused was sentenced to twenty-five years rigorous imprisonment and a fine of Rs.7 lakhs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114150/ten-year-old-girl-molested-the-accused-was-sentenced-to-twenty-five-years-rigorous-imprisonment-and-a-fine-of-rs7-lakhs"
published_at: "2023-05-11T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cfc6a8bee6_sing.jpg"
keywords: []
---

# പത്ത് വയസ്സുകാരിക്ക് പീഡനം; പ്രതിക്കു ഇരുപത്തി അഞ്ചു വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും 

> **Lead Summary:** **കൊയിലാണ്ടി:** പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപത്തി അഞ്ചു വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും.

## Article Content

**കൊയിലാണ്ടി:** പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപത്തി അഞ്ചു വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും.

വെങ്ങളം കാട്ടിലെപീടിക തൊണ്ടിയില്‍ വീട്ടില്‍ എ.പി ജയനു കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി.പി അനില്‍ പോക്‌സോ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2018 ല്‍ ആണ് കേസ് ആസ്പദമായ സംഭവം. പ്രതി പ്രതിയുടെ വീട്ടില്‍ വച്ചു ബാലികയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയും എന്നു പറഞ്ഞു പ്രതി കുട്ടിയെ ഭീഷണിപെടുത്തുകയായിരുന്നു.

കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114150/ten-year-old-girl-molested-the-accused-was-sentenced-to-twenty-five-years-rigorous-imprisonment-and-a-fine-of-rs7-lakhs)