---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ സെപ്-2023ന് സമാപനമായി "
english_title: "Completed Sep-2023 at Olive Public School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114158/completed-sep-2023-at-olive-public-school"
published_at: "2023-05-11T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d01da17a1d_sing.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ സെപ്-2023ന് സമാപനമായി 

> **Lead Summary:** ** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളിലെ ഹിന്ദുസ്ഥാന്‍ സകൗട്ട് ഏന്‍ഡ് ഗൈഡ്‌സ്, ഹെല്‍ത്ത് ക്ലബ്, എക്കോ ക്ലബ്, ബയോ ഡൈവേര്‍സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടന്നു വരുന്ന സെപ്- 2023 (സ്റ്റുഡന്റ് എംപവര്‍മെന്റ് പ്രോഗ്രാം) സമാപനം കുറിച്ചു.

## Article Content

** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളിലെ ഹിന്ദുസ്ഥാന്‍ സകൗട്ട് ഏന്‍ഡ് ഗൈഡ്‌സ്, ഹെല്‍ത്ത് ക്ലബ്, എക്കോ ക്ലബ്, ബയോ ഡൈവേര്‍സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടന്നു വരുന്ന സെപ്- 2023 (സ്റ്റുഡന്റ് എംപവര്‍മെന്റ് പ്രോഗ്രാം) സമാപനം കുറിച്ചു.

വ്യക്തിത്വ വികസനം, ലീഡര്‍ഷിപ്പ്, പ്രകൃതി സംരക്ഷണം, പ്രഥമ ശുശ്രൂഷ, പരിസ്ഥിതി യാത്ര എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിന് ലെയ്‌സണ്‍ ഓഫീസര്‍ പി.എ മുഹമ്മദ്, എച്ച്.എസ്.ജി ട്രെയിനര്‍മാരായ ഓ.സി ലീന, ടി ബിന്ദു എന്നിവര്‍ ആശംസയര്‍പ്പിച്ചു.

അധ്യാപികയായ ധന്യ ജോര്‍ജ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114158/completed-sep-2023-at-olive-public-school)