---
title: "കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ്ണ"
english_title: "UDF dharna demanding withdrawal of building permit fee hike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114174/udf-dharna-demanding-withdrawal-of-building-permit-fee-hike"
published_at: "2023-05-11T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d123e968d4_sing.jpg"
keywords: []
---

# കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ്ണ

> **Lead Summary:** ** കടിയങ്ങാട്: **കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസും പെര്‍മിറ്റ് ഫീസും കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

** കടിയങ്ങാട്: **കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസും പെര്‍മിറ്റ് ഫീസും കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

കെപിസിസി നിര്‍വാഹക സമിതി അംഗം യു.വി ദിനേഷ് മണി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ആനേരി നസീര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞു.

ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കല്ലൂര്‍ മുഹമ്മദലി, മൂസ്സ കോത്തമ്പ്ര, എന്‍.പി വിജയന്‍, അസീസ് നരിക്കലക്കണ്ടി, വി.പി ഇബ്രാഹിം, പാളയാട്ട് ബഷീര്‍, പുതുക്കോട്ട് രവീന്ദ്രന്‍, കെ.വി രാഘവന്‍, ഇ.ടി സരീഷ്, അസീസ് ഫൈസി, കെ.എം ഇസ്മായില്‍, ശിഹാബ് കന്നാട്ടി, അബ്ദുല്‍ റഷീദ് കരിങ്കണ്ണിയില്‍, അരുണ്‍ പെരുവന, ടി. സിദ്ദീഖ്, സത്യന്‍ കല്ലൂര്‍, സഫിയ പടിഞ്ഞാറയില്‍, നസീമ വാഴയില്‍, കെ. മുബഷിറ, വി.കെ ഗീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114174/udf-dharna-demanding-withdrawal-of-building-permit-fee-hike)