---
title: "കൊയിലാണ്ടി വിപണന കേന്ദ്രത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു"
english_title: "Chakka Mahotsav was organized at Koyaladi Market Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114231/chakka-mahotsav-was-organized-at-koyaladi-market-centre"
published_at: "2023-05-12T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dd1df4e77e_1_chakka.JPG"
keywords: []
---

# കൊയിലാണ്ടി വിപണന കേന്ദ്രത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ** കൊയിലാണ്ടി :** കൊയിലാണ്ടി വിപണന കേന്ദ്രത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു.

## Article Content

** കൊയിലാണ്ടി :** കൊയിലാണ്ടി വിപണന കേന്ദ്രത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു.

കൊയിലാണ്ടി നഗരസഭ, കൃഷിഭവന്‍ കൊയിലാണ്ടി, കൃഷിശ്രീകാര്‍ഷിക സംഘം എന്നിവയുടെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്റിന് കിഴക്കുവശത്തുള്ള വിപണന കേന്ദ്രത്തില്‍ ചക്ക മഹോത്സവം ആരംഭിച്ചത്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെ പാട്ട് ആദ്യ വില്‍പ്പനം നടത്തി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍മാന്‍ അഡ്വ . കെ. സത്യന്‍, കൃഷി ഓഫീസര്‍ പി. വിദ്യ, മിഡ് ടൗണ്‍ റസിഡന്‍സ് ഭാരവാഹി ഗോപാലകൃഷ്ണന്‍, എഡിഎസ് അംഗം ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചക്ക ഹല്‍വ ,ചക്ക പായസം, കട് ലറ്റ് , മിക്ചര്‍, ചിപ്പ്സ് ,ഉണ്ട ,പപ്പടം ,അച്ചാര്‍ ,ചക്ക ലഡു , മുറുക്ക് ജിലേബി തുടങ്ങി 50 ല്‍ പരം വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചന്ത ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114231/chakka-mahotsav-was-organized-at-koyaladi-market-centre)