---
title: "കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് ചലച്ചിത്ര സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "Koyilandi Filim Factory organized a filim seminar in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114318/koyilandi-filim-factory-organized-a-filim-seminar-in-kozhikode"
published_at: "2023-05-12T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e101d746fe_1_filim.JPG"
keywords: []
---

# കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് ചലച്ചിത്ര സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് ചലച്ചിത്ര സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് ചലച്ചിത്ര സെമിനാര്‍ സംഘടിപ്പിച്ചു.

കൊയിലാണ്ടിയിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോടാണ് 'മാറുന്ന സിനിമാ അഭിരുചികള്‍ ' എന്ന വിഷയത്തില്‍ ചലച്ചിത്ര സെമിനാര്‍ സംഘടിപ്പിച്ചത്.

കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.

തിരക്കഥാകൃത്ത് അനീഷ് അഞ്ജലി, ഛായാഗ്രാഹകന്‍ പ്രശാന്ത് പ്രണവം, കഥാകൃത്ത് അശ്വിന്‍ പ്രകാശ്, സംവിധായകന്‍ നൗഷാദ് ഇബ്രാഹിം, അഡ്വ: വി. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

രാമചന്ദ്രന്‍ നീലാംബരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹരി ക്ലാപ്‌സ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114318/koyilandi-filim-factory-organized-a-filim-seminar-in-kozhikode)