---
title: "വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി "
english_title: "The Women's League held a protest meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114390/the-womens-league-held-a-protest-meeting"
published_at: "2023-05-12T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e5c4f4dcfa_sing.jpg"
keywords: []
---

# വനിതാ ലീഗ് പ്രതിഷേധ സംഗമം നടത്തി 

> **Lead Summary:** ** തുറയൂര്‍: **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിനെ അതിദാരുണമായ രീതിയില്‍ കുത്തിക്കൊന്ന നടപടിയില്‍ പ്രതിഷേധിച്ചും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കൊണ്ടും വനിതാ ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ പ്രതിഷേധ സംഗമം നടത്തി.

## Article Content

** തുറയൂര്‍: **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിനെ അതിദാരുണമായ രീതിയില്‍ കുത്തിക്കൊന്ന നടപടിയില്‍ പ്രതിഷേധിച്ചും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കൊണ്ടും വനിതാ ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ പ്രതിഷേധ സംഗമം നടത്തി.

വനിതാ ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ഷരീഫ മണലും പുറത്ത് അധ്യക്ഷത വഹിച്ചു.

എം.എം ആയിഷ, ഹാജറ പാട്ടത്തില്‍, സുബൈദ പിലാക്കാട്ട്, ടി.ടി ആയിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114390/the-womens-league-held-a-protest-meeting)