---
title: "കൂരാച്ചുണ്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സ്‌കറിയ അന്തരിച്ചു "
english_title: "Former Koorachund panchayat president and senior communist leader Skaria passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114470/former-koorachund-panchayat-president-and-senior-communist-leader-skaria-passed-away"
published_at: "2023-05-13T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f2065cd1c2_sing.jpg"
keywords: []
---

# കൂരാച്ചുണ്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സ്‌കറിയ അന്തരിച്ചു 

> **Lead Summary:** ** കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന സി.പിഐ(എം) നേതാവും കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന എം.എം സ്‌കറിയ മുറിഞ്ഞകല്ലില്‍ അന്തരിച്ചു.

## Article Content

** കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന സി.പിഐ(എം) നേതാവും കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്ന എം.എം സ്‌കറിയ മുറിഞ്ഞകല്ലില്‍ അന്തരിച്ചു.

ദീര്‍ഘകാലം സിപിഐ(എം)കൂരാച്ചുണ്ട് ലോക്കല്‍ സെക്രട്ടറിയും ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗവുമായിരുന്നു. രണ്ട് തവണയായി പത്ത് വര്‍ഷക്കാലം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.

ഭാര്യ : ഏലിക്കുട്ടി(പാല പറത്താനത്ത് കുടുംബാംഗം, റിട്ട. അധ്യാപിക സെന്റ് തോമസ് യു.പി സ്‌കൂള്‍ കൂരാച്ചുണ്ട്). മക്കള്‍: ഷാജി സ്‌കറിയ (എറണാകുളം), ഷൈനി സ്‌കറിയ(അയര്‍ലാന്റ്), ഷെറ്റി സ്‌കറിയ ( ന്യൂയോര്‍ക്ക്), ഷിജു സ്‌കറിയ (ഓസ്‌ട്രേലിയ), ഷീന സ്‌കറിയ(ബംഗലുരു).

മരുമക്കള്‍: ജെസ്സി(എറണാകുളം), പിന്റോ(അയര്‍ലന്റ്) , എഡ്‌വിന്‍(ന്യൂയോര്‍ക്ക്), ശാലിനി (ഓസ്‌ട്രേലിയ), ബിജു (ബാഗ്ലൂര്‍). സഹോദരങ്ങള്‍: അനിയന്‍ ( വെച്ചൂച്ചിറ), കുഞ്ഞൂഞ്ഞച്ചന്‍ (പത്തനംതിട്ട), മോളി( ആനിക്കാട് പത്തനംതിട്ട), പരേതരായ മത്തായി (ഇടുക്കി), തോമസ് മാത്തുണ്ണി (പാലക്കാട്).

തിങ്കളാഴ്ച രാവിലെ 10 മണി കൂരാച്ചുണ്ട് സി.പി.ഐ (എം) ഓഫീസില്‍ പൊതു ദര്‍ശനത്തിനു ശേഷം വീട്ടില്‍ പൊതു ദര്‍ശനം കഴിഞ്ഞ് ഉച്ചക്ക് 2 മണി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114470/former-koorachund-panchayat-president-and-senior-communist-leader-skaria-passed-away)