---
title: "ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാര്‍ "
english_title: "Nochad North region champions in volleyball tournament organized by DYFI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114476/nochad-north-region-champions-in-volleyball-tournament-organized-by-dyfi"
published_at: "2023-05-13T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f24f16792b_sing.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാര്‍ 

> **Lead Summary:** **ആവള : **ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റ് ആവള മാനവ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**ആവള : **ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റ് ആവള മാനവ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ എം.എം രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍ ബിനില്‍രാജ്, പി.എം കുഞ്ഞിക്കേളപ്പന്‍ എന്നിവര്‍ സംസാരിച്ചു.

മേഖലാ സെക്രട്ടറി എം.എം അതുല്‍ദാസ് സ്വാഗതവും പ്രസിഡണ്ട് അരുണ്‍ലാല്‍ നന്ദിയും പറഞ്ഞു. ടൂര്‍ണമെന്റില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാരായി. ആവള മേഖല റണ്ണേഴ്സ് അപ്പായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114476/nochad-north-region-champions-in-volleyball-tournament-organized-by-dyfi)