---
title: "ഉള്ളിയേരി ഫെസ്റ്റിന്റെ മറവിലെ അഴിമതി അന്വേഷിക്കണം; യുഡിഎഫ് "
english_title: "Ullieri must investigate the corruption behind the fest; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114485/ullieri-must-investigate-the-corruption-behind-the-fest-udf"
published_at: "2023-05-13T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f28ff71aa2_sing.jpg"
keywords: []
---

# ഉള്ളിയേരി ഫെസ്റ്റിന്റെ മറവിലെ അഴിമതി അന്വേഷിക്കണം; യുഡിഎഫ് 

> **Lead Summary:** **ഉള്ളിയേരി: **ഉള്ളിയേരി ഫെസ്റ്റിന്റെ മറവിലെ അഴിമതി അന്വേഷിക്കണമെന്ന് യുഡിഎഫ് ഉള്ളിയേരി പഞ്ചായത്ത് വിശദീകരണ യോഗം ആവശ്യപ്പെട്ടു. ഭൂമാഫിയകളുമായി ചേര്‍ന്ന് നടത്തിയ നിയമ ലംഘനത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരായി കേസടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

**ഉള്ളിയേരി: **ഉള്ളിയേരി ഫെസ്റ്റിന്റെ മറവിലെ അഴിമതി അന്വേഷിക്കണമെന്ന് യുഡിഎഫ് ഉള്ളിയേരി പഞ്ചായത്ത് വിശദീകരണ യോഗം ആവശ്യപ്പെട്ടു. ഭൂമാഫിയകളുമായി ചേര്‍ന്ന് നടത്തിയ നിയമ ലംഘനത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരായി കേസടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നിയമം ലംഘിച്ച് നികത്തിയ മണ്ണുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉള്ളിയേരിയില്‍ നടന്ന പൊതുയോഗം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ അബു ഹാജി പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സിക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ കൃഷ്ണന്‍ കൂവില്‍, സതീഷ് കന്നൂര്, റഹിം എടത്തില്‍, ശ്രീധരന്‍ പാലയാട്ട്, നാസ് മാമ്പൊയില്‍, സുമ, പി.വി സുധന്‍, റനീഫ് മുണ്ടോത്ത്, ഹേമലത, ഫൈസല്‍ നാറാത്ത്, പി.എം മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114485/ullieri-must-investigate-the-corruption-behind-the-fest-udf)