---
title: "കൂരാച്ചുണ്ട് നമ്പികുളത്തിലെ മത്തന്‍കൊല്ലി വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വിണ് മരിച്ചു "
english_title: "A youth died of coke at Mathankolli view point in Koorachund Nambikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114619/a-youth-died-of-coke-at-mathankolli-view-point-in-koorachund-nambikulam"
published_at: "2023-05-14T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646023228bf7e_sing.jpg"
keywords: []
---

# കൂരാച്ചുണ്ട് നമ്പികുളത്തിലെ മത്തന്‍കൊല്ലി വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വിണ് മരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **നമ്പികുളത്തിലെ മത്തന്‍കൊല്ലി വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വിണ് മരിച്ചു. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതില്‍ ഭാസ്‌കരന്റെ മകന്‍ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കൂരാച്ചുണ്ട്: **നമ്പികുളത്തിലെ മത്തന്‍കൊല്ലി വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വിണ് മരിച്ചു. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതില്‍ ഭാസ്‌കരന്റെ മകന്‍ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂരാച്ചുണ്ട് പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂരാച്ചുണ്ട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ഷായുടെ നേതൃത്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ബോഡി പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി സുനില്‍ കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114619/a-youth-died-of-coke-at-mathankolli-view-point-in-koorachund-nambikulam)