---
title: "എല്‍.പി. തലത്തില്‍ സംസ്‌കൃത തസ്തിക അനുവദിക്കണം; കെഎസ്ടിഎഫ് "
english_title: "LP Sanskrit post should be allotted at the level; KSTF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114620/lp-sanskrit-post-should-be-allotted-at-the-level-kstf"
published_at: "2023-05-14T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646029297db85_sing.jpg"
keywords: []
---

# എല്‍.പി. തലത്തില്‍ സംസ്‌കൃത തസ്തിക അനുവദിക്കണം; കെഎസ്ടിഎഫ് 

> **Lead Summary:** **മേപ്പയ്യൂര്‍: **എല്‍.പി.തലത്തില്‍ സംസ്‌കൃത പഠനം ആരംഭിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും തസ്തിക അനുവദിക്കാതിരിക്കുന്നത് സംസ്‌കൃതത്തോടുള്ള അവഗണനയാണ്.

## Article Content

**മേപ്പയ്യൂര്‍: **എല്‍.പി.തലത്തില്‍ സംസ്‌കൃത പഠനം ആരംഭിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിട്ടും തസ്തിക അനുവദിക്കാതിരിക്കുന്നത് സംസ്‌കൃതത്തോടുള്ള അവഗണനയാണ്.

ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കെഎസ്ടിഎഫ്. സമ്പൂര്‍ണ്ണയില്‍ എല്‍.പി തലത്തില്‍ സംസ്‌കൃതം പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി പരിഗണിക്കണമെന്ന് കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പഠനക്യാമ്പ് ആവശ്യപ്പെട്ടു.

കേരളസ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള സംസ്‌കൃതോത്സവത്തില്‍ എല്‍.പി, ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. ജില്ലാപഠനക്യാമ്പ് മേപ്പയ്യൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സനല്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് വി.സി.ബിനീഷ് അധ്യക്ഷത വഹിച്ചു. സി.പി.സുരേഷ്ബാബു, എം.ടി ഷിജു, സി.സുരേഷ്‌കുമാര്‍, കെ.സുജീഷ്, ഹേമലാല്‍ മൂടാടി, ടി.എ റഹ്മത്ത് എന്നിവര്‍ സംസാരിച്ചു. കെ അനുപമ സ്വാഗതവും എന്‍ അശ്വതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114620/lp-sanskrit-post-should-be-allotted-at-the-level-kstf)