---
title: "വേസ്റ്റുകള്‍ നിക്ഷേപിച്ച് വയല്‍ നികത്താന്‍ ശ്രമം നടക്കുന്നതായി പരാതി "
english_title: "Complaint that efforts are being made to fill the field by depositing wastes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114632/complaint-that-efforts-are-being-made-to-fill-the-field-by-depositing-wastes"
published_at: "2023-05-14T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460460cdd83d_sing.jpg"
keywords: []
---

# വേസ്റ്റുകള്‍ നിക്ഷേപിച്ച് വയല്‍ നികത്താന്‍ ശ്രമം നടക്കുന്നതായി പരാതി 

> **Lead Summary:** **പേരാമ്പ്ര:** ചാനിയംകടവ് റോഡില്‍ ചേനായ് റോഡിന് സമീപം വയല്‍ നികത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ഇളനീര്‍തൊണ്ട് ഉള്‍പ്പെടെ ചീഞ്ഞ് അഴുകിയ വേസ്റ്റുകള്‍ നിക്ഷേപിച്ചത് പ്രദേശത്താകെ ദുര്‍ഗന്ധം പരത്തിയിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര:** ചാനിയംകടവ് റോഡില്‍ ചേനായ് റോഡിന് സമീപം വയല്‍ നികത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ഇളനീര്‍തൊണ്ട് ഉള്‍പ്പെടെ ചീഞ്ഞ് അഴുകിയ വേസ്റ്റുകള്‍ നിക്ഷേപിച്ചത് പ്രദേശത്താകെ ദുര്‍ഗന്ധം പരത്തിയിരിക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും, നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിനും നടത്തിവരുന്ന ഈ അവസരത്തില്‍ ഇത്തരം ഹീനമായ പ്രവൃത്തി നടത്തിയവര്‍ക്കെതിരെ തക്കതായ ശിക്ഷ നല്‍കണമെന്ന് പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

നേരത്തെ ഇതിന് തൊട്ടുകിടക്കുന്ന സ്ഥലം മണ്ണിട്ട് നികത്തി ജല സ്രോതസ്സ് നശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടന്നതിനാല്‍ ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

ജലസ്രോതസ് മണ്ണിട്ടു നികത്താന്‍ ഉള്ള പ്രാരംഭ ഘട്ടമായാണ് കരിക്കിന്‍ തൊണ്ട് ഉള്‍പ്പെടെയുള്ള മാലിന്യം ഇവിടെ നിക്ഷേപിച്ചത് എന്നു നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114632/complaint-that-efforts-are-being-made-to-fill-the-field-by-depositing-wastes)