---
title: "കൂരാച്ചുണ്ടിലെ അന്തരിച്ച സിപിഎം നേതാവ് എം.എം സ്‌കറിയയുടെ ഭൗതീക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിനു കൈമാറും "
english_title: "Body of late CPM leader MM Skaria of Koorachund to be handed over to Kozhikode Medical College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114777/body-of-late-cpm-leader-mm-skaria-of-koorachund-to-be-handed-over-to-kozhikode-medical-college"
published_at: "2023-05-14T23:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461208ee3596_1_sk.jpg"
keywords: []
---

# കൂരാച്ചുണ്ടിലെ അന്തരിച്ച സിപിഎം നേതാവ് എം.എം സ്‌കറിയയുടെ ഭൗതീക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിനു കൈമാറും 

> **Lead Summary:** **കൂരാച്ചുണ്ട്: **കൂരാച്ചുണ്ടിലെ അന്തരിച്ച സിപിഎം നേതാവ് എം.എം സ്‌കറിയയുടെ ഭൗതീക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിനു കൈമാറും.

## Article Content

**കൂരാച്ചുണ്ട്: **കൂരാച്ചുണ്ടിലെ അന്തരിച്ച സിപിഎം നേതാവ് എം.എം സ്‌കറിയയുടെ ഭൗതീക ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിനു കൈമാറും.

മലയോരത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത പോരാളിയും സിപിഐ (എം) ന്റെ കൂരാച്ചുണ്ടിലെ മുതിര്‍ന്ന മുന്‍കാല നേതാവുമായിരുന്ന അന്തരിച്ച മുറിഞ്ഞകല്ലേല്‍ എം.എം സ്‌കറിയയുടെ ഭൗതീക ശരീരം അദ്ദേഹത്തിന്റെ മുമ്പേയുള്ള ആഗ്രഹ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിനു കൈമാറും.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം തിങ്കളാഴ്ച രാവിലെ 9 നു കൂരാച്ചുണ്ട് പാര്‍ട്ടി ഓഫീസിലും ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തും തുടര്‍ന്നു രണ്ടു മണി വരെ വീട്ടിലും പൊതു ദര്‍ശനത്തിനു വെക്കും.

നാലു മണിയോടെ മെഡിക്കല്‍ കോളേജിലെത്തിച്ചു കൈമാറും. ദീര്‍ഘകാലം പാര്‍ട്ടി കൂരാച്ചുണ്ട് ലോക്കല്‍ സെക്രട്ടറിയും ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗവുമായിരുന്നു .

രണ്ട് തവണയായി പത്ത് വര്‍ഷം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ കൂരാച്ചുണ്ടിന്റെ വികസന ചരിത്രത്തില്‍ ഒട്ടേറെ സ്ഥാപനങ്ങളും പദ്ധതികളും ആരംഭിക്കാന്‍ അടിസ്ഥാന ശിലയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

28 വര്‍ഷത്തെ അധ്യാപന ജീവിതത്തിനൊടുവില്‍ 1992 ല്‍ കുളത്തുവയല്‍ സെന്റ്  ജോര്‍ജ് എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായാണു വിരമിച്ചത്. ഭാര്യ: ഏലിക്കുട്ടി  (പാല പറത്താനത്ത് കുടുംബാംഗം, റിട്ടയേര്‍ഡ് അദ്ധ്യാപിക സെന്റ്  തോമസ് യു.പി സ്‌കൂള്‍ കൂരാച്ചുണ്ട് ).

മക്കള്‍: ഷാജി സ്‌കറിയ (എറണാകുളം), ഷൈനി സ്‌കറിയ (അയര്‍ലാന്റ്), ഷെറ്റി സ്‌കറിയ ( ന്യൂയോര്‍ക്ക് ), ഷിജു സ്‌കറിയ (ഓസ്‌ട്രേലിയ), ഷീന സ്‌കറിയ ( ബാഗ്ലൂര്‍).

മരുമക്കള്‍ ; ജെസ്സി (എറണാകുളം ), പിന്റോ (അയര്‍ലന്റ് ), എഡ് വിന്‍ (ന്യൂയോര്‍ക്ക്), ബിജു (ബാഗ്ലൂര്‍ ), ശാലിനി (ഓസ്‌ട്രേലിയ).

സഹോദരങ്ങള്‍: അനിയന്‍ ( വെച്ചൂച്ചിറ), കുഞ്ഞൂഞ്ഞച്ചന്‍ (പത്തനംതിട്ട), മോളി ( ആനിക്കാട് പത്തനം തിട്ട), പരേതരായ മത്തായി (ഇടുക്കി), തോമസ് മാത്തുണ്ണി (പാലക്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114777/body-of-late-cpm-leader-mm-skaria-of-koorachund-to-be-handed-over-to-kozhikode-medical-college)