---
title: "തീരദേശ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുക; മത്സ്യ തൊഴിലാളി യൂണിയന്‍ "
english_title: "make the coastal road passable immediately; Fishermen's Union"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114833/make-the-coastal-road-passable-immediately-fishermens-union"
published_at: "2023-05-15T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461bdf77997f_1_dharna.jpg"
keywords: []
---

# തീരദേശ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുക; മത്സ്യ തൊഴിലാളി യൂണിയന്‍ 

> **Lead Summary:** **‍ കൊയിലാണ്ടി: **തൂവ്വപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം മത്സ്യതൊഴിലാളി യൂണിയന്‍ (സിഐടിയു) ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**‍ കൊയിലാണ്ടി: **തൂവ്വപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം മത്സ്യതൊഴിലാളി യൂണിയന്‍ (സിഐടിയു) ധര്‍ണ്ണ സംഘടിപ്പിച്ചു.

ഹാര്‍ബര്‍ മുതല്‍ തൂവ്വപ്പാറ വരെയുള്ള തകര്‍ന്ന തീരദേശ പാതയും കടല്‍ ഭിത്തിയും ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

ധര്‍ണ്ണ സിഐടിയു നേതാവും മുന്‍ എംഎല്‍എ യുമായ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു.

മത്സ്യ തൊഴിലാളികള്‍ക്കും, സാധാരണ ജനങ്ങള്‍ക്കും ടൂറിസ്റ്റുകള്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന റോഡ് ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട്  അദ്ദേഹം പറഞ്ഞു.

ഇതിനായി വരുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ്  ടി.വി. ദാമോധരന്‍ അധ്യക്ഷത വഹിച്ചു.

സിഐടിയു ഏരിയാ സെക്രട്ടറി സി. അശ്വിനിദേവ്, എ.പി. ഉണ്ണികൃഷ്ണന്‍, പി.കെ. സന്തോഷ്, ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

ഏരിയാ സെക്രട്ടറി സി.എം. സുനിലേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ചോയിക്കുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114833/make-the-coastal-road-passable-immediately-fishermens-union)