---
title: "പേരാമ്പ്ര സില്‍വര്‍ കോളേജ് അലുംനി അസോസിയേഷന്‍ രൂപീകരിച്ചു "
english_title: "Perambra Silver College Alumni Association formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114857/perambra-silver-college-alumni-association-formed"
published_at: "2023-05-15T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461d0231802b_1_alum.jpg"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളേജ് അലുംനി അസോസിയേഷന്‍ രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ കോളേജ് അലുംനി അസോസിയേഷന്‍ രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ കോളേജ് അലുംനി അസോസിയേഷന്‍ രൂപീകരിച്ചു.

കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ എ.കെ തറുവയി ഹാജി ഉദ്ഘാടനം ചെയ്തു.

പ്രന്‍സിപ്പല്‍ ഡോ: വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വി.എസ്. രമണന്‍ ചെമ്പ്ര, ജയരാജന്‍ കല്പകശ്ശേരി, എസ്.ഡി ദിലീപ്, അശ്വിന്‍ സുധന്‍, ഫിദ റഹ്മാന്‍, ടി.കെ ഷാബിദ്, മുഹസിന മുഹമ്മദ്, മുഹമ്മദ് റോഷന്‍, കെ.കെ. മുഫീദ്, പി.കെ. രേഖ, ശരണ്യ ദേവന്‍, ടി. ഷിജുകുമാര്‍, കെ. ഫസീന എന്നിവര്‍ സംസാരിച്ചു.

അബ്ദുള്‍ മാലിക് സ്വാഗതം പറഞ്ഞ ചടങ്ങിന് പി. അമൃത നന്ദിയും പറഞ്ഞു. അബ്ദുള്‍ മാലിക്ക് കണ്‍വീനറായി ഒന്‍പതംഗ കമ്മറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114857/perambra-silver-college-alumni-association-formed)