---
title: "കണ്ണമ്പത്ത് എഎല്‍പി സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു "
english_title: "A children's festival was organized at Kannambath ALP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114862/a-childrens-festival-was-organized-at-kannambath-alp-school"
published_at: "2023-05-15T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461d5c5405af_1_balak.jpg"
keywords: []
---

# കണ്ണമ്പത്ത് എഎല്‍പി സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി ചെന്താര ഗ്രന്ഥ വേദി, ചേനോളി, കുടുംബ ശ്രീ ബാലസഭ, ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി കണ്ണമ്പത്ത് എ.എല്‍.പി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി ചെന്താര ഗ്രന്ഥ വേദി, ചേനോളി, കുടുംബ ശ്രീ ബാലസഭ, ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി കണ്ണമ്പത്ത് എ.എല്‍.പി. സ്‌കൂളില്‍ ബാലോത്സവം സംഘടിപ്പിച്ചു.

വാര്‍ഡ് അംഗം രജിഷ കൊല്ലമ്പത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാലവേദി സെക്രട്ടറി സഞ്ജയ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ ശ്യാമള കമ്മിളി അധ്യക്ഷത വഹിച്ചു.

 വിവിധ സെഷനുകളിലായി ഒറിഗാമി, പേപ്പര്‍ പേന നിര്‍മ്മാണം, ശാസ്ത്ര ക്ലാസ്, കളിമൂല, നാടന്‍ പാട്ട് പരിശീലനം എന്നിവ നടത്തി.

സജിത, രജീഷ് കക്കറമുക്ക്, ഗിരീഷ് ബാബു, ടി. രാജന്‍, സായന്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഗ്രന്ഥ വേദി സെക്രട്ടറി പ്രകാശ് ബാബു, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി.പി. സോണിമ, പരിഷത് യൂനിറ്റ് സെക്രട്ടറി ദീപക് ദാക്ഷന്‍, റോഷിന്‍ കളോളി, നിഖില്‍, പരിഷത് മേഖലാ സെക്രട്ടറി ഗിരീഷ് ബാബു, ഇബ്രാഹിം, സാവിത്രി രാജീവന്‍ നീലോത്ത്, പുഷ്പ ഉണ്ണി ഒതയോത്ത്, ഇ.ടി. സോമന്‍, വി.എന്‍. ജാഫര്‍, സൂര്യ, സലീം, സുജാസ് ആര്‍.കെ, .ടി. സുരേഷ്, എന്‍. വിജയന്‍, കെ.സി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യത്തെ പറ്റി തയ്യാറാക്കിയ വിവര ശേഖരണ റിപ്പോര്‍ട്ട് ബാലസഭാംഗം ജസീല ബാലോത്സവത്തില്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114862/a-childrens-festival-was-organized-at-kannambath-alp-school)