---
title: "കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടി തുടങ്ങിയ കാലഘട്ടം; എം.ടി. രമേശ്"
english_title: "The period when people started getting the benefits of central schemes; M.T. Ramesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114914/the-period-when-people-started-getting-the-benefits-of-central-schemes-mt-ramesh"
published_at: "2023-05-15T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461f65b5ffeb_1_ramesh.jpg"
keywords: []
---

# കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടി തുടങ്ങിയ കാലഘട്ടം; എം.ടി. രമേശ്

> **Lead Summary:** ** കൊയിലാണ്ടി: **ചേലിയയില്‍ ബിജെപി ഏഴാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

** കൊയിലാണ്ടി: **ചേലിയയില്‍ ബിജെപി ഏഴാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

കഴിഞ്ഞ 9 വര്‍ഷത്തെ നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ കേന്ദ്ര പദ്ധതികളുടെ ഗുണം ജനങ്ങള്‍ അനുഭവിക്കുന്നതായി എം.ടി രമേശ് പറഞ്ഞു.

ചേലിയയില്‍ നടന്ന ബിജെപി ഏഴാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ബിജെപിയെ പിന്തുണക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നുമാണ് കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നുതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ പാത വികസനം, റെയില്‍വെ വികസനം, ജല ജീവന്‍ കുടിവെള്ള പദ്ധതി എന്നിവ ഉത്തമ ഉദാഹരണമാണെന്നും കേരളവും ബിജെപി ഭരിക്കുമെന്ന പ്രധാനമന്ത്രിയുടെ ആഹ്വനം കേരളത്തിലെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി. സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിനോദ് നീലു കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജയ്കിഷ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ.വി. സുധീര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ. പ്രേമന്‍, സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍, മാധവന്‍ ബോധി, ജ്യോതി നളിനം, സുധ കാവുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114914/the-period-when-people-started-getting-the-benefits-of-central-schemes-mt-ramesh)