---
title: "കര്‍ഷക തൊഴിലാളിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "The farm worker was found hanging inside the house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114965/the-farm-worker-was-found-hanging-inside-the-house"
published_at: "2023-05-15T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64623dee0b537_sing.jpg"
keywords: []
---

# കര്‍ഷക തൊഴിലാളിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് പഞ്ചായത്തിലെ വട്ടച്ചിറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കര്‍ഷക തൊഴിലാളിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് പഞ്ചായത്തിലെ വട്ടച്ചിറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കര്‍ഷക തൊഴിലാളിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വട്ടച്ചിറ കിഴക്കെപ്പറമ്പില്‍ ഷാജു (55) ആണ് മരിച്ചത്. ഷാജുവിന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉള്ളതായി അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് കൂരാച്ചുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

നാല് ദിവസത്തോളം പഴക്കമുണ്ടെന്നു കരുതുന്നു. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കാറ്റുള്ള മല പളളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.

ഭാര്യ: ആശ. മക്കള്‍: അബിന്‍, ഷെബിന്‍, ഷാല്‍ബിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114965/the-farm-worker-was-found-hanging-inside-the-house)