---
title: "വാര്‍ഡുകളോടുള്ള വിവേചനം; കോട്ടൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു "
english_title: "Discrimination against wards; Kotoor Panchayat Office organized march and dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/114988/discrimination-against-wards-kotoor-panchayat-office-organized-march-and-dharna"
published_at: "2023-05-15T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646252cf715d3_sing.jpg"
keywords: []
---

# വാര്‍ഡുകളോടുള്ള വിവേചനം; കോട്ടൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ പഞ്ചായത്ത് ഭരണസമിതി യുഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും ഭരണ സമിതി യോഗത്തില്‍ യു.ഡി.എഫ് മെമ്പര്‍മാരെ എല്‍എഡിഎഫ് മെമ്പര്‍മാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും പ്രതിഷേധിച്ച് യു.ഡി.വൈഎഫ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ പഞ്ചായത്ത് ഭരണസമിതി യുഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും ഭരണ സമിതി യോഗത്തില്‍ യു.ഡി.എഫ് മെമ്പര്‍മാരെ എല്‍എഡിഎഫ് മെമ്പര്‍മാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും പ്രതിഷേധിച്ച് യു.ഡി.വൈഎഫ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. രജീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു.

പി മുരളീധരന്‍ നമ്പൂതിരി, നിസാര്‍ ചേലേരി, ടി.കെ ചന്ദ്രന്‍, കെ.കെ അബൂബക്കര്‍, സി.കെ ഷക്കീര്‍, അര്‍ജുന്‍ പൂനത്ത്, സി.എച്ച് സുരേന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാരായ അരവിന്ദാക്ഷന്‍, ബുഷറമുച്ചൂട്ടില്‍, സഫേദ് പി, പി.കെ സവാദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/114988/discrimination-against-wards-kotoor-panchayat-office-organized-march-and-dharna)