സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കും: വി.എന്‍ വാസവന്‍

സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കും: വി.എന്‍ വാസവന്‍
Nov 18, 2021 08:14 PM | By Perambra Editor

‍ ചക്കിട്ടപാറ: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന സഹകരണ പ്രസ്ഥാനം പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന്റെ ചെമ്പ്ര ശാഖയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെ സുനില്‍ അധ്യക്ഷനായി.

ഗ്രൂപ്പ് ഡെപ്പോസിറ് നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ .പി ബാബു നിര്‍വഹിച്ചു. സഹകരണം സംഘം ജോയിന്റ് രജിസ്റ്റട്രാര്‍ ടി ജയരാജന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു.

ബാങ്ക് സെക്രട്ടറി കെ.കെ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗിരിജ ശശി, വിനീത മനോജ്, നുസ്രത്ത്, ഇ.എസ് ജെയിംസ്, എം.ജെ ത്രേസ്യ, ബിന്ദു വത്സന്‍, എ.ജി ഭാസ്‌കരന്‍, വി.വി കുഞ്ഞിക്കണ്ണന്‍, ബേബി കാപ്പുകാട്ടില്‍, പി.എം ജോസഫ്, വര്‍ഗീസ് കോലത്ത് വീട്ടില്‍, എം സുര്‍ജിത്ത്, ഡോ. പി.ബി സുരേഷ്‌കുമാര്‍, കോടേരി മൊയ്തി തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് സ്വാഗതവും കെ.പി മനോഹരന്‍ നന്ദിയും പറഞ്ഞു.

Co-operative sector will be made more popular: VN Vasavan

Next TV

Related Stories
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
Top Stories