---
title: "ആം ആദ്മി പാര്‍ട്ടി ജില്ലാ വളണ്ടിയര്‍ ക്യാമ്പ് മെയ് 17 ന് "
english_title: "Aam Aadmi Party District Volunteer Camp on 17 th May at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115096/aam-aadmi-party-district-volunteer-camp-on-17-th-may-at-kozhikkod"
published_at: "2023-05-16T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463217985b51_1_unarv.jpg"
keywords: []
---

# ആം ആദ്മി പാര്‍ട്ടി ജില്ലാ വളണ്ടിയര്‍ ക്യാമ്പ് മെയ് 17 ന് 

> **Lead Summary:** **കോഴിക്കോട്: **ആം ആദ്മി പാര്‍ട്ടി കോഴിക്കോട് ജില്ലാ വളണ്ടിയര്‍ ക്യാമ്പ് മെയ് 17 ബുധനാഴ്ച്ച നടക്കുന്നു.

## Article Content

**കോഴിക്കോട്: **ആം ആദ്മി പാര്‍ട്ടി കോഴിക്കോട് ജില്ലാ വളണ്ടിയര്‍ ക്യാമ്പ് മെയ് 17 ബുധനാഴ്ച്ച നടക്കുന്നു.

കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് 9.30 മുതല്‍ ക്യാമ്പ് ആരംഭിക്കും.

സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന പ്രസ്തുത ക്യാമ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് രഞ്ജിത്ത് മലയില്‍, വി.സി. രാജു, മുഹമ്മദ് റഫീഖ്, രഘുദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115096/aam-aadmi-party-district-volunteer-camp-on-17-th-may-at-kozhikkod)