---
title: "സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്റെ 2023-24 വര്‍ഷത്തെ സ്ഥാനരോഹണം സംഘടിപ്പിച്ചു "
english_title: "Senior Chamber International Organized Induction of Koilanti Legion 2023-24 at koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115134/senior-chamber-international-organized-induction-of-koilanti-legion-2023-24-at-koilandi"
published_at: "2023-05-16T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64634854b6367_1_av_in.jpg"
keywords: []
---

# സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്റെ 2023-24 വര്‍ഷത്തെ സ്ഥാനരോഹണം സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്റെ 2023-24 വര്‍ഷത്തെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി തക്കാരാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

## Article Content

**കൊയിലാണ്ടി: **സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്റെ 2023-24 വര്‍ഷത്തെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി തക്കാരാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി നമ്പ്രത്തുകര സംസ്‌ക്കാര പാലിയേറ്റീവ് കെയറിന്ന് വീല്‍ചെയര്‍ നല്‍കി കൊണ്ട് ഈ വര്‍ഷത്തെ ആദ്യത്തെ പ്രൊജക്റ്റിന്റെ ഉദ്ഘാടനം മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ: മുഹമ്മദ്കോയ നിര്‍വ്വഹിച്ചു.

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ മുന്‍ ദേശീയ പ്രസിഡന്റ്  അഡ്വ: മുഹമ്മദ് കോയ മുഖ്യാഥിതി ആയ ചടങ്ങില്‍ കൊയിലാണ്ടി ലീജിയന്‍ പ്രസിഡന്റ് സി.കെ. ലാലു അധ്യക്ഷത വഹിച്ചു.

ഫൗണ്ടര്‍ സെക്രട്ടറി ജനറല്‍ പി.ഡി. ഹരിപ്രഭ വിശിഷ്ടാഥിതി ആയിരുന്നു. പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം സെക്രട്ടറി ജനറല്‍ ജോസ് കണ്ടോത് നിര്‍വ്വഹിച്ചു.

മട്ടു പാവില്‍ കൃഷി ചെയ്തു ജനശ്രദ്ധ ആകര്‍ഷിച്ച കൊയിലാണ്ടിയുടെ ജനകീയ ഡോക്ടര്‍ ഡോ: സുകുമാരനെയും ഭാര്യ പുഷ്പ സുകുമാരനെയും ഈ വര്‍ഷത്തെ കലാഭവന്‍ മണി പുരസ്‌കാരം നേടിയ പ്രശസ്ത സ്റ്റേജ് പെര്‍ഫോര്‍മര്‍ ഷഗ്‌നരാജിനെയും ആദരിച്ചു.

2023-24 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്  അഡ്വ: സി.കെ. ലാലു, വൈസ് പ്രസിഡന്റുമാര്‍ അഡ്വ. സതീഷ്‌കുമാര്‍, എം.സി. പ്രശാന്ത്, ഷിംനറാണി, സെക്രട്ടറി സി.കെ. മനോജ്, ജോയിന്റ്  സെക്രട്ടറി വി.എം. സജിത്ത് കുമാര്‍, പിആര്‍ഒ ഇ. ചന്ദ്രന്‍, സീനിയറട്ട് വിംഗ് ചെയര്‍ പേഴ്‌സണ്‍ രാഖി ലാലു, ട്രഷറര്‍ രവീന്ദ്രന്‍ കോമത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

അഡ്വ. ജതിഷ്ബാബു, രാഖി ലാലു, ഇ. ചന്ദ്രന്‍, രവീന്ദ്രന്‍ കോമത്ത് എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം ഡയറക്ടര്‍ പി.ഇ. സുകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി സി.കെ. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115134/senior-chamber-international-organized-induction-of-koilanti-legion-2023-24-at-koilandi)