---
title: "കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ്: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വി.വി രാജന്‍ "
english_title: "Building permit fee hike: VV Rajan wants CM to break silence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115209/building-permit-fee-hike-vv-rajan-wants-cm-to-break-silence"
published_at: "2023-05-16T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463975667dcf_sing.jpg"
keywords: []
---

# കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ്: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് വി.വി രാജന്‍ 

> **Lead Summary:** **പേരാമ്പ്ര: **കെട്ടിട പെര്‍മിറ്റ് ഫീസ് അന്യായമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ മൗനം നടിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് വിഘാതമായിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്‍.

## Article Content

**പേരാമ്പ്ര: **കെട്ടിട പെര്‍മിറ്റ് ഫീസ് അന്യായമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ മൗനം നടിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് വിഘാതമായിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്‍.

കെട്ടിട പെര്‍മിറ്റ് ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി പ്രസൂണ്‍ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ്, കെ.എം സുധാകരന്‍, കെ.എം ബാലകൃഷ്ണന്‍, ഡി.കെ മനു, നവനീത് കൃഷ്ണന്‍, എം.ജി വേണു, കെ.കെ. സജീവന്‍, എന്‍.കെ വത്സന്‍, കെ.പി.ടി വത്സലന്‍, കെ.പി കുഞ്ഞികണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ദിപേഷ് കുമാര്‍, അനീഷ് കര്‍മ്മ, ജയകൃഷ്ണന്‍ ചേനായി, ഗിരീഷ് പേരാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115209/building-permit-fee-hike-vv-rajan-wants-cm-to-break-silence)