---
title: "കൊയിലാണ്ടി മണ്ഡലത്തിലെ തീരസദസ്സ് നാളെ കൊയിലാണ്ടിയില്‍ "
english_title: "Coastal Assembly of Koilandi Constituency in Koilandi tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115225/coastal-assembly-of-koilandi-constituency-in-koilandi-tomorrow"
published_at: "2023-05-16T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463a728b62d5_sing.jpg"
keywords: []
---

# കൊയിലാണ്ടി മണ്ഡലത്തിലെ തീരസദസ്സ് നാളെ കൊയിലാണ്ടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി മണ്ഡലത്തില്‍ നാളെ തീരസദസ്സ് നടക്കും. സൂരജ് ഓഡിറ്റോറിയത്തില്‍ വച്ച് വച്ച് രാവിലെ 9.30ന് മുതല്‍ 1 മണി വരെയാണ് തീരസദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി മണ്ഡലത്തില്‍ നാളെ തീരസദസ്സ് നടക്കും. സൂരജ് ഓഡിറ്റോറിയത്തില്‍ വച്ച് വച്ച് രാവിലെ 9.30ന് മുതല്‍ 1 മണി വരെയാണ് തീരസദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യത്തെ ഒന്നരമണിക്കൂര്‍ ജനപ്രതിനിധികള്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം നടക്കുന്നത് കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ ഹാള്‍ ( ഓഡിറ്റോറിയത്തില്‍ ) വച്ചാണ്.

ഏകദേശം 7680 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ഉള്ളത്. ഫിഷറീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഓരോ കുടുംബത്തിലും എത്തി തീരസദസ്സ് നോട്ടീസ് വിതരണം ചെയ്യുകയും അവരുടെ പരാതികള്‍ എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി 253 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഏപ്രില്‍ ഒന്നാം തീയതി കാനത്തില്‍ ജമീല എംഎല്‍എയുടെ അധ്യക്ഷതയില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി.

അതിനുശേഷം ഏപ്രില്‍ 24ാം തിയ്യതി രാഷ്ട്രീയ നേതാക്കളുടെയും ട്രേഡ് യൂണിയന്‍ നേതാക്കളുടെയും വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗം നടന്നു. തീരസദസ്സിന്റെ പരസ്യപ്രചാരണാര്‍ത്ഥം ഇരുപതോളം ഫ്‌ലക്‌സ് ബോര്‍ഡുകളും നാല് ആര്‍ച്ചുകളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ് തീരസദസ്സ്.

കോഴിക്കോട് ജില്ലയിലെ ആറ് തീരദേശമണ്ഡലങ്ങളായ ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍ കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ എംഎല്‍എമാരുടെ അധ്യക്ഷതയിലാണ് തീരെ സദസ്സ് ചേരുന്നത്.

ഒരു മണ്ഡലത്തില്‍ നാലുമണിക്കൂറാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത് ആദ്യത്തെ ഒന്നരമണിക്കൂര്‍ ജനപ്രതിനിധികളുമായി ചര്‍ച്ചയും തുടര്‍ന്ന് രണ്ടര മണിക്കൂര്‍ മത്സ്യതൊഴിലാളികളുടെ പരാതി പരിഹാരം എന്ന നിലയിലുമാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത് ഇതോടൊപ്പം അതാത് തീര മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ ആദരിക്കലും ധനസഹായ വിതരണവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115225/coastal-assembly-of-koilandi-constituency-in-koilandi-tomorrow)