---
title: "ചേനോളിയില്‍ കുപ്പിച്ചില്ല് കൂട്ടിയിട്ടത് നാട്ടുകാര്‍ക്ക് ഭീഷണി "
english_title: "The collection of bottles in Chenoli is a threat to the locals"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115233/bottle-collection-in-chenoli-is-a-threat-to-the-locals"
published_at: "2023-05-16T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463b011b5c3b_sing.jpg"
keywords: []
---

# ചേനോളിയില്‍ കുപ്പിച്ചില്ല് കൂട്ടിയിട്ടത് നാട്ടുകാര്‍ക്ക് ഭീഷണി 

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 5ാം വാര്‍ഡിലെ ചേനോളി എല്‍.പി സ്‌ക്കൂള്‍ കീഴല്‍ കോളനി കൈതക്കല്‍ സര്‍വ്വീസ് റോഡില്‍ കീഴല്‍ കോളനി സാംസ്‌ക്കാരിക നിലയത്തിന് സമീപം റോഡരികിലായി 200 ല്‍ അധികം ബിയര്‍ കുപ്പികള്‍ പൊട്ടിച്ചിട്ട അവസ്ഥയിലാണ്.

## Article Content

**പേരാമ്പ്ര : **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 5ാം വാര്‍ഡിലെ ചേനോളി എല്‍.പി സ്‌ക്കൂള്‍ കീഴല്‍ കോളനി കൈതക്കല്‍ സര്‍വ്വീസ് റോഡില്‍ കീഴല്‍ കോളനി സാംസ്‌ക്കാരിക നിലയത്തിന് സമീപം റോഡരികിലായി 200 ല്‍ അധികം ബിയര്‍ കുപ്പികള്‍ പൊട്ടിച്ചിട്ട അവസ്ഥയിലാണ്.

നൂറ് കണക്കിന് ജനങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് കീഴല്‍ കോളനി. അതുപോലെ സ്‌ക്കൂള്‍ തുറന്നാല്‍ ചേനോളി എ.എല്‍.പി സ്‌ക്കൂളിലേക്കും പിഞ്ചു കുരുന്നുകള്‍ നടന്നു പോകുന്ന സ്ഥലത്തെ കുപ്പിച്ചില്ല് കൂമ്പാരം നീക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ബില്‍ഡിംഗ് & റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി പരാതി നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115233/bottle-collection-in-chenoli-is-a-threat-to-the-locals)