---
title: "പുറക്കാട് ഗോവിന്ദന്‍ കെട്ടിന് പടിഞ്ഞാറ് വശത്ത് വയലില്‍ തീപിടുത്തം "
english_title: "A fire broke out in a field on the west side of Purakkad Govindan Gate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115297/a-fire-broke-out-in-a-field-on-the-west-side-of-purakkad-govindan-gate"
published_at: "2023-05-17T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646462a5a0129_1_auo.jpg"
keywords: []
---

# പുറക്കാട് ഗോവിന്ദന്‍ കെട്ടിന് പടിഞ്ഞാറ് വശത്ത് വയലില്‍ തീപിടുത്തം 

> **Lead Summary:** **കൊയിലാണ്ടി**: പുറക്കാട് ഗോവിന്ദന്‍ കെട്ടിന് പടിഞ്ഞാറ് വശത്ത് വയലില്‍ തീപിടുത്തം.

## Article Content

**കൊയിലാണ്ടി**: പുറക്കാട് ഗോവിന്ദന്‍ കെട്ടിന് പടിഞ്ഞാറ് വശത്ത് വയലില്‍ തീപിടുത്തം.

വന്‍തോതില്‍ തീപടര്‍ന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു.

വാഹനവും വെള്ളവും എത്താത്ത ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്‍ഭാഗത്തായിരുന്നു തീപടര്‍ന്നത്.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ ബീറ്റണ്‍ ഉപയോഗിച്ച് അടിച്ചു കെടുത്തുകയാണ് ചെയ്തത്.

തൊട്ടടുത്തുണ്ടായിരുന്ന അമ്പതോളം തെങ്ങുകള്‍ക്ക് അഗ്‌നിബാധയുടെ ഭാഗമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. ബിനീഷ്, ഇ.എം. നിധിപ്രസാദ്, നിധിന്‍ രാജ്, ഹോംഗാര്‍ഡ്മാരായ രാജീവ്, പ്രദീപ് എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115297/a-fire-broke-out-in-a-field-on-the-west-side-of-purakkad-govindan-gate)