---
title: "ജ്വാല ലൈബ്രറി പൊയില്‍കാവ് മെയ് ഫ്‌ളവര്‍ 2023 സംഘടിപ്പിച്ചു "
english_title: "Jwala Library organized Poilcaw May Flower 2023"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115329/jwala-library-organized-poilcaw-may-flower-2023"
published_at: "2023-05-17T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64647c26b44ed_1_may.jpg"
keywords: []
---

# ജ്വാല ലൈബ്രറി പൊയില്‍കാവ് മെയ് ഫ്‌ളവര്‍ 2023 സംഘടിപ്പിച്ചു 

> **Lead Summary:** ** കൊയിലാണ്ടി: **ജ്വാല ലൈബ്രറി പൊയില്‍കാവ് മെയ് ഫ്‌ളവര്‍ 2023 സംഘടിപ്പിച്ചു.

## Article Content

** കൊയിലാണ്ടി: **ജ്വാല ലൈബ്രറി പൊയില്‍കാവ് മെയ് ഫ്‌ളവര്‍ 2023 സംഘടിപ്പിച്ചു.

മെയ് ഫ്‌ളവറിന്റെ ഉദ്ഘാടനം എംഎല്‍എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ് അധ്യക്ഷത വഹിച്ചു.

കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാര ജേതാക്കളെ കന്മന ശ്രീധരന്‍ പരിചയപ്പെടുത്തി. ശിവദാസ് ചേമഞ്ചേരിയെ ചടങ്ങില്‍ ആദരിച്ചു.

ലൈബ്രറി കൗണ്‍സില്‍ അംഗം പി. വേണു പിഎച്ച്എസ്, പ്രധാനധ്യാപകന്‍ സുനില്‍ കുമാര്‍, വിദ്യാരംഗിണി എച്ച്എം അഖില, കെ. ഗീതാനന്ദന്‍, ബീന കുന്നുമ്മല്‍, ജയശ്രീ എന്നിവര്‍ സംസാരിച്ചു.

നൂപുരം അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം, ഡോ. സോണിയും പാര്‍ട്ടിയും അവതരിപ്പിച്ച സംഗീത ശില്‍പം, റസിഡന്‍സ് അസോസിയേഷന്‍ അവതരിപ്പിച്ച വ്യത്യസ്ത കലാ പരിപാടികള്‍, ഗാനമേള, നാടകം കൊയിലാണ്ടിയുടെ ഒച്ച നാടകം എന്നിവ ഗിരിജ നൂപുരം നഗരി പൊയില്‍ക്കാവില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115329/jwala-library-organized-poilcaw-may-flower-2023)