---
title: "പോസ്റ്റ് ഇന്‍വിസിബിള്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു "
english_title: "Post Invisible film exhibition has started at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115402/post-invisible-film-exhibition-has-started-at-koilandy"
published_at: "2023-05-17T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464ca6b10a56_1_chithram.jpg"
keywords: []
---

# പോസ്റ്റ് ഇന്‍വിസിബിള്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു 

> **Lead Summary:** ** കൊയിലാണ്ടി :** സൗത്ത് ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സംഘ ചിത്ര പ്രദര്‍ശനം നടന്നു.

## Article Content

** കൊയിലാണ്ടി :** സൗത്ത് ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സംഘ ചിത്ര പ്രദര്‍ശനം നടന്നു.

കൊയിലാണ്ടി കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്ന പ്രദര്‍ശനം പ്രമുഖ സാഹിത്യകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു.

യു.കെ രാഘവന്‍ അധ്യക്ഷത വഹിച്ചു. മുപ്പത്തിമൂന്ന് ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനമാണ് നടന്നത്. മെയ് 22 ന് പ്രദര്‍ശനം അവസാനിക്കും.

കലാകാരന്മാരുമായി ആശയവിനിമയം നടത്താനും അവരുടെ ലൈവ് ഷോ കാണാനും അവസരമൊരുക്കുന്ന പ്രദര്‍ശനത്തിനിടയില്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന ക്യാമ്പും നടക്കുമെന്ന് ഷോ ക്യൂറേറ്റര്‍ ഡോ: ലാല്‍ രജ്ഞിത്ത് പറഞ്ഞു.

എസ്.ഐ. ശിവദാസ്, വിജയരാഘവന്‍ ചേലിയ, രവികുമാര്‍ ഊട്ടി, സായിപ്രസാദ്, ബല്‍റാം സന്തോഷ് പന്തലായനി എന്നിവര്‍ സംസാരിച്ചു.

വര്‍ഗീസ് കളത്തില്‍, ഗോവിന്ദന്‍ കണ്ണപുരം, ശ്രീകാന്ത് നെട്ടൂര്‍, അവിനാഷ്, ബിജി ഭാസ്‌കര്‍, പ്രശാന്ത് ഒളവിലം, പ്രഭ കുമാര്‍, കേണല്‍ സുരേശന്‍, ഹരിണി ടിപാനി, രമേഷ് കോവുങ്ങല്‍, സുരേഷ് ഉണ്ണി, വിപിന്‍ ദാസ് തുടങ്ങി നിരവധി പ്രമുഖ ചിത്രകാരന്മാര്‍ ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115402/post-invisible-film-exhibition-has-started-at-koilandy)