---
title: "അധ്യാപക പരിശീലനങ്ങള്‍ക്ക് തുടക്കമായി "
english_title: "Teacher trainings have started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115418/teacher-trainings-have-started"
published_at: "2023-05-17T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464e738d448f_sing.jpg"
keywords: []
---

# അധ്യാപക പരിശീലനങ്ങള്‍ക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പേരാമ്പ്ര ബി ആര്‍ സി യുടെ അധ്യാപക പരിശീലനം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര:** അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പേരാമ്പ്ര ബി ആര്‍ സി യുടെ അധ്യാപക പരിശീലനം ആരംഭിച്ചു.

18 ബാച്ചുകളിലായാണ് പേരാമ്പ്ര ബി ആര്‍ സി പരിധിയില്‍ അധ്യാപക പരിശീലനം അധ്യാപകസംഗമം എന്നപേരില്‍ നടക്കുന്നത്. അധ്യാപക സംഗമം 2023 ന്റെ ബ്ലോക്ക് തല ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു.

പേരാമ്പ്ര എ ഇ ഒ ലത അധ്യക്ഷത വഹിച്ചു. ബി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ ആര്‍ അനുശ്രീ ചന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും കെ.ടി ഷിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115418/teacher-trainings-have-started)