---
title: "നാല്‍പ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടി പേരാമ്പ്ര സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍"
english_title: "After forty-two years, Perampra School Alumni reunited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115426/after-forty-two-years-perampra-school-alumni-reunited"
published_at: "2023-05-17T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464ed7b1e3fa_sing.jpg"
keywords: []
---

# നാല്‍പ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടി പേരാമ്പ്ര സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1980 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 42 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1980 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 42 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി.

കാലം വരുത്തിയ മാറ്റങ്ങള്‍ മറന്ന് എല്ലാവരും കാറ്റാടി മരങ്ങള്‍ പശ്ചാത്തലമൊരുക്കിയ ആ പഴയ വിദ്യാലയത്തിന്റെയും പത്താം ക്ലാസ്സിന്റെയും നിറം മങ്ങാത്ത ഓര്‍മ്മകളിലേക്ക് ഒരു വേള തിരിച്ചു നടന്നു.

' കാറ്റാടിക്കൂട്ടം ' എന്നു പേരിട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ യില്‍ നൂറിലേറെ അംഗങ്ങളുണ്ട്. കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോള്‍ പരസ്പരം തിരിച്ചറിയാന്‍ കഴിയാതെ പകച്ചു നിന്നുപോയി.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ ഉള്‍പ്പെടുന്ന ഈ കൂട്ടായ്മ സമൂഹ നന്മ ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.

കെ.സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര എച്ച്.എസ്.എസ്. മുന്‍ പ്രിന്‍സിപ്പല്‍ എസ്.വി ശ്രീജന്‍ അധ്യക്ഷനായി. ടി അജയകുമാര്‍, വി. സുരേഷ്, സി.വി. ഭാസ്‌കരന്‍, വി.എന്‍. മുരളീധരന്‍, കെ.എം. ചന്ദ്രന്‍ , എം.സി.ശാന്ത, ഗീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115426/after-forty-two-years-perampra-school-alumni-reunited)