---
title: "പേരാമ്പ്രയില്‍ ചുമട്ടുതൊഴില്‍ മേഖലയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് "
english_title: "Farewell to those retiring from the heavy labor sector in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115435/farewell-to-those-retiring-from-the-heavy-labor-sector-in-perampra"
published_at: "2023-05-17T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464f9676d8b8_sing.jpg"
keywords: []
---

# പേരാമ്പ്രയില്‍ ചുമട്ടുതൊഴില്‍ മേഖലയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ടൗണ്‍ ചുമട്ടുതൊഴില്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന പി.ടി ചന്ദ്രന്‍, ടി.എം മൊയ്തി, ഹമീദ് പി, വി.കെ.സി. അമ്മത്, കെ.കെ കുഞ്ഞിമൊയ്തി, കെ.ടി മജീദ്, എന്‍.എം മുഹമ്മദ് എന്നീ തൊഴിലാളികള്‍ക്ക് പേരാമ്പ്ര ടൗണ്‍ സംയുക്ത ട്രേഡ് യൂണിയന്‍ യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ടൗണ്‍ ചുമട്ടുതൊഴില്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന പി.ടി ചന്ദ്രന്‍, ടി.എം മൊയ്തി, ഹമീദ് പി, വി.കെ.സി. അമ്മത്, കെ.കെ കുഞ്ഞിമൊയ്തി, കെ.ടി മജീദ്, എന്‍.എം മുഹമ്മദ് എന്നീ തൊഴിലാളികള്‍ക്ക് പേരാമ്പ്ര ടൗണ്‍ സംയുക്ത ട്രേഡ് യൂണിയന്‍ യാത്രയയപ്പ് നല്‍കി.

എന്‍.എം അഷറഫ് സ്വാഗതം പറഞ്ഞു. കൂളിക്കണ്ടി കരീമിന്റെ അധ്യക്ഷതയില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വഹിച്ചു.

പേരാമ്പ്ര ഡിവൈഎസ്പി എം.സി കുഞ്ഞിമോയിന്‍ കുട്ടി ഉപഹാര സമര്‍പ്പണം നടത്തി. ഇ.എം ഷാഹി, കെ.കെ പ്രേമന്‍, ഒ.പി മുഹമ്മദ്, ബി.എം മുഹമ്മദ്, പി.എം കുഞ്ഞമ്മദ്, യു.സി സുരേഷ്, കെ.സി സാജിദ്, വി.കെ.പ്രകാശന്‍, ചാലില്‍ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115435/farewell-to-those-retiring-from-the-heavy-labor-sector-in-perampra)