---
title: "അനുമോദന പരിപാടിയുമായി ഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍"
english_title: "Higher Secondary Commerce Teachers Association with Appreciation Programme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115444/higher-secondary-commerce-teachers-association-with-appreciation-programme"
published_at: "2023-05-17T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465017101500_sing.jpg"
keywords: []
---

# അനുമോദന പരിപാടിയുമായി ഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍

> **Lead Summary:**  കോഴിക്കോട് ജില്ല ഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'സ്‌നേഹപൂര്‍വ്വം 2023' അനുമോദന പരിപാടി സംഘടിപ്പിച്ചു.

## Article Content

 കോഴിക്കോട് ജില്ല ഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'സ്‌നേഹപൂര്‍വ്വം 2023' അനുമോദന പരിപാടി സംഘടിപ്പിച്ചു.

ചടങ്ങില്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഡോ.ഷഹര്‍ കെ, സജിത എന്‍, അനിത പി, ബിന്ദു ബി, പ്രിന്‍സിപ്പല്‍മാരായി സ്ഥാനം കയറ്റം കിട്ടിയ സുധീഷ് ബാബു സി.പി, ഉദയ സൂര്യ ബാല മുരളീകൃഷ്ണന്‍, കോമേഴ്സില്‍ പിഎച്ച്ഡി നേടിയ ഡോ. സുജിത്ത് ടോംസ്, ഡോ. രൂപേഷ് ടി എന്നിവരെ ആദരിച്ചു.

കൊയിലാണ്ടി ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ബദര്‍ അധ്യക്ഷത വഹിച്ചു.

ഹയര്‍സെക്കന്‍ഡറി കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത മിമിക്രി കലാകാരനും ഗായകനുമായ സുധന്‍ കൈവേലി, പ്രിന്‍സിപ്പല്‍ പ്രബിത് പി, ഡോ.ഷഹര്‍ കെ, സജിത എന്‍, അനിത പി, ബിന്ദു ബി, ടോമി ജോര്‍ജ്, നാണു, ലതിക കെ, ഷിജിത്ത് പി.കെ, ജില്ലാ കോമേഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ.കെ സക്കീര്‍, ട്രഷറര്‍ ഡോ. എം.എം സുബീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115444/higher-secondary-commerce-teachers-association-with-appreciation-programme)