---
title: "എല്‍ഡിഎഫിന്റെ ഐക്യം വിളിച്ചോതി ബഹുജനറാലി പേരാമ്പ്രയില്‍ "
english_title: "LDF called for unity at the general rally in Perampara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115476/ldf-called-for-unity-at-the-general-rally-in-perampara"
published_at: "2023-05-18T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646570a276bfc_sing.jpg"
keywords: []
---

# എല്‍ഡിഎഫിന്റെ ഐക്യം വിളിച്ചോതി ബഹുജനറാലി പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര :** രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പട്ടണത്തില്‍ റാലി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പട്ടണത്തില്‍ റാലി സംഘടിപ്പിച്ചു.

എല്‍ ഐ സി പരിസരത്ത് നിന്നാരംഭിച്ച ജാഥ ചെമ്പ്ര റോഡ് മൈതാനിയില്‍ സമാപിച്ചു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിളിച്ചോതുന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് വര്‍ഗ്ഗ ബഹുജനങ്ങള്‍ പങ്കെടുത്തു.

റാലിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.

 ബിജെ പിക്ക് ബദലാകാൻ കോൺഗ്രസിന് ആവില്ലെന്നും ഓരോ സംസ്ഥാനങ്ങളിലുമുള്ള പ്രാദേശിക  മതനിരപേക്ഷ കക്ഷികളുടെ മുന്നണിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന്  എളമരം കരീം  പറഞ്ഞു. ബിജെപിയോടുള്ള ജനങളുടെ പ്രതിഷേധമാണ് കർണ്ണാടകത്തിൽ ഉണ്ടായിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ എ. കെ.ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കെ സുരേഷ് ബാബു കൂത്ത് പറമ്പ്, ഒ. രാജന്‍ , കെ.കെ. ബാലന്‍, ഷീജ ശശി, കെ. സജീവന്‍ , കെ. ലോഹ്യ, എന്‍. കെ.അബൂള്‍ അനീസ്. എം.കുഞ്ഞമ്മത് , ബേബി കാപ്പുകാട്ടില്‍, സാലി കൂടത്തായി, എസ്. കെ.സജീഷ്, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115476/ldf-called-for-unity-at-the-general-rally-in-perampara)