---
title: "പേരാമ്പ്ര വഴി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്നു മുതല്‍"
english_title: "KSRTC SWIFT service via Perambra from today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115528/ksrtc-swift-service-via-perambra-from-today"
published_at: "2023-05-18T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465bc7d82a38_1_swift.jpg"
keywords: []
---

# പേരാമ്പ്ര വഴി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്നു മുതല്‍

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര വഴി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര വഴി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിച്ചു.

കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് കുറ്റ്യാടി ചുരം വഴി സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസ് സര്‍വ്വീസാണ് ആരംഭിച്ചിരിക്കുന്നത്.

കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക്  09:00 മണിക്കും ബാംഗ്ലൂര്‍ നിന്നും കോഴിക്കോട്ടേക്ക് 03:00 മണിക്കുമാണ് സര്‍വീസ് നടത്തുന്നത്.

അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍ പാലം, വെള്ളമുണ്ട, മാനന്തവാടി, കുട്ട, മൈസൂര്‍ എന്നീ റൂട്ടിലാണ് ബസ്സ് സര്‍വ്വീസ് നടത്തുക.

രാത്രി 9 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് 10.30 ന് പേരാമ്പ്ര, 10.45 ന് കുറ്റ്യാടി, 11.00 ന് തൊട്ടില്‍ പാലം, 11.45 ന് വെള്ളമുണ്ട, 12.00 ന് മാനന്തവാടി, 3.30 ന് മൈസൂര്‍, 6.00 മണിക്ക് രാവിലെ ബാംഗ്ലൂരിലെത്തും.

തിരിച്ച് ഉച്ചയ്ക്ക് 3.00 മണിക്ക് ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന ബസ് 5.30 ന് മൈസൂര്‍, 8.30 ന് കുട്ട, 9.30 ന് മാനന്തവാടി, 9.45 ന് വെള്ളമുണ്ട, 10.30 ന് തൊട്ടില്‍ പാലം, രാത്രി 10.45 ന് കുറ്റ്യാടി, 12.00 മണിക്ക് കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വ്വീസ് നടത്തുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115528/ksrtc-swift-service-via-perambra-from-today)