---
title: "ബ്ലോക്ക് തല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്  സംഘടിപ്പിച്ചു "
english_title: "Organized block level cricket tournament at balusseri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115572/organized-block-level-cricket-tournament-at-balusseri"
published_at: "2023-05-18T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465ddf3cc22c_1_ck.jpg"
keywords: []
---

# ബ്ലോക്ക് തല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്  സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** ബ്ലോക്ക് തല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി:** ബ്ലോക്ക് തല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

'ലഹരി ആവാം കളിയിടങ്ങളോട് 'എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തുന്ന കായിക മത്സരങ്ങളുടെ ഭാഗമായി ക്രിക്കറ്റ് മത്സരത്തിന്റെ ബാലുശ്ശേരി ബ്ലോക്ക് തല മത്സരങ്ങളാണ് തൃക്കുറ്റിശ്ശേരി മേഖലയിലെ വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നത്.

മത്സരത്തിന്റെ ഉദ്ഘാടനം എന്‍ഐഎസ് വോളീബോള്‍ കോച്ചും, മുന്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ എന്‍. അച്ചുതന്‍ നിര്‍വ്വഹിച്ചു.

ഡിവൈഎഫ്‌ഐ ബാലുശ്ശേരി ജോയിന്‍ സെക്രട്ടറി എ. കെ. അഞ്ജലി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മേഖലാതല മത്സരങ്ങളില്‍ വിജയിച്ച പതിനാറ് ടീമുകളാണ് മത്സരിച്ചത്.

ബ്ലോക്ക് സെക്രട്ടറി ടി. സരുണ്‍, ഇ. ശരത്ത്, ടി.ആര്‍. സുജേഷ് എന്നിവര്‍ സംസാരിച്ചു. ടി.പി. വിനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആര്‍ബി. സാരംഗ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115572/organized-block-level-cricket-tournament-at-balusseri)