---
title: "കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ടാറിംങ്ങ് പ്രവൃത്തി ഉടന്‍ "
english_title: "Tarring work of Kollam Nelyadi Mappayyur road soon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115649/tarring-work-of-kollam-nelyadi-mappayyur-road-soon"
published_at: "2023-05-18T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64663d798ab5c_sing.jpg"
keywords: []
---

# കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ടാറിംങ്ങ് പ്രവൃത്തി ഉടന്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നു.

## Article Content

**മേപ്പയ്യൂര്‍: **കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നു.

സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് കാലതാമസം വരുന്നത് കൊണ്ട് റോഡിന്റെ അടിയന്തിര ടാറിംഗിന് അനുവദിച്ച 2.4 കോടി രൂപയുടെ പ്രവര്‍ത്തി നാളെ ആരംഭിക്കാന്‍ തീരുമാനമായി.

പേരാമ്പ്ര റസ്റ്റ് ഹൗസില്‍ ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ വിളിച്ചു ചേര്‍ത്ത കെ.ആര്‍.എഫ്.ബി, ജെ.ജെ.എം ഉദ്യോഗസ്ഥര്‍, സ്വകാര്യ കേബിള്‍ കമ്പനി കരാറുകാര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്.

ഇതനുസരിച്ച് സ്വകാര്യ കമ്പനികളുടെ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഞായറാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനും കേബിള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലാക്കാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115649/tarring-work-of-kollam-nelyadi-mappayyur-road-soon)