---
title: "കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പേരാമ്പ്ര മണ്ഡലത്തിലെ വികസന പദ്ധതികളുമായ് 'പേരാമ്പ്ര ഇനിയും മുന്നോട്ട്' "
english_title: "'Perampra further ahead' with development projects in Perampra constituency in the last seven years"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115654/perampra-further-ahead-with-development-projects-in-perampra-constituency-in-the-last-seven-years"
published_at: "2023-05-18T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646642ffde49c_sing.jpg"
keywords: []
---

# കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പേരാമ്പ്ര മണ്ഡലത്തിലെ വികസന പദ്ധതികളുമായ് 'പേരാമ്പ്ര ഇനിയും മുന്നോട്ട്' 

> **Lead Summary:** **പേരാമ്പ്ര: **വികസന യാഥാര്‍ത്ഥ്യങ്ങളും സ്വപ്നങ്ങളും പങ്കു വെക്കുന്ന പേരാമ്പ്ര ഇനിയും മുന്നോട്ട് എന്ന പ്രത്യേക സപ്ലിമെന്റ് പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: **വികസന യാഥാര്‍ത്ഥ്യങ്ങളും സ്വപ്നങ്ങളും പങ്കു വെക്കുന്ന പേരാമ്പ്ര ഇനിയും മുന്നോട്ട് എന്ന പ്രത്യേക സപ്ലിമെന്റ് പ്രകാശനം ചെയ്തു.

എല്‍ ഡി എഫ് ഭരണത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നടപ്പാക്കിയതും പുതുതായി ആരംഭിച്ചതുമായ വികസന പദ്ധതികള്‍ വിവരിക്കുന്നതാണ് 'പേരാമ്പ്ര ഇനിയും മുന്നോട്ട് ' പ്രത്യേക സപ്ലിമെന്റ്.

രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച റാലിയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിലാണ് സപ്ലിമെന്റ് പ്രകാശനം ചെയ്തത്.

സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം എം.പി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മുന്നണി മണ്ഡലം കണ്‍വീനര്‍ എ.കെ ചന്ദ്രന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി.

പേരാമ്പ്ര ടൗണ്‍ഹാള്‍ പരിസരത്ത് ചേര്‍ന്ന പരിപാടിയില്‍ ടി<പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. മുന്നണി നേതാക്കള്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115654/perampra-further-ahead-with-development-projects-in-perampra-constituency-in-the-last-seven-years)